പാണപ്പുഴയില്‍ പെരുമ്പാമ്പ് തീറ്റക്കാര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പെരുമ്പാമ്പിന പിടികൂടി കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ വീട്ടില്‍ ഒ.കെ.പ്രഭാകരന്റെ മകന്‍ യു.പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി വീട്ടില്‍ സി.ബിനീഷ്(37) എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഓഫിസര്‍ പി . വി സനൂപ് കൃഷ്ണന്റെ … Read More

വയോധികന്‍ വീടിന് മുന്നിലെ പ്ലാവില്‍ തൂങ്ങിമരിച്ചു.

പാണപ്പുഴ: വയോധികന്‍ വീടിന് മുന്നിലെ പ്ലാവില്‍ തൂങ്ങിമരിച്ചു. പാണപ്പുഴയിലെ ചേണിച്ചേരി വീട്ടില്‍ കൃഷ്ണന്‍നായരാണ്(75)മരിച്ചത്. ഭാര്യ: യശോദ. മക്കള്‍: ശ്രീജ, ശ്രീകുമാര്‍. മരുമക്കള്‍: ഗോപാലകൃഷ്ണന്‍(കായ്‌പൊയില്‍), രമ്യ(എരമം). സഹോദരങ്ങള്‍: രോഹിണി, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ദേവീദാസന്‍, നളിനി.

അമിതമായി ഗുളിക കഴിച്ച പാണപ്പുഴയിലെ യുവതി മരിച്ചു.

പരിയാരം: അമിതമായി അയണ്‍ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പാണപ്പുഴ ബീമ്പനടിപറമ്പില്‍ കെ.പി.പ്രിന്‍ഷ(38)ആണ് മരിച്ചത്. എട്ടാംതീയതി രാവിലെ 11 നാണ് പ്രിന്‍ഷയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ കെ.എം.സി ജ്യോതി … Read More

സംശയരോഗം-ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

പരിയാരം: സംശയരോഗം-ഭാര്യയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. പാണപ്പുഴ പറവൂരിലെ പാലുവള്ളി റോഡില്‍ തൈവളപ്പില്‍ വീട്ടില്‍ ടി.വി.സിന്ധ്യയുടെ(32)പരാതിയിലാണ് കേസ്. ജൂണ്‍ എട്ടിന് വൈകുന്നേരം 3 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സി.ബിജു(45) സംശയത്തിന്റെ പേരിലും പണം ആവശ്യപ്പെട്ടും … Read More

പുസ്തക ശേഖരണം ഉദ്ഘാടനം ചെയ്തു.

പാണപ്പുഴ: പാണപ്പുഴ പുതിയ പോസ്റ്റാഫീസ് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഇ.കെ. നായനാര്‍ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുസ്തക ശേഖരണോദ്ഘാടനം നടന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.അനുപമ ശിവന്‍ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. കുഞ്ഞിരാമന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. … Read More

മൊബൈലില്‍ അശ്ലീല സന്ദേശം-സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തു.

പരിയാരം: യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് സി.പി.എം ലോക്കല്‍കമ്മറ്റി അംഗത്തെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മാടായി ഏരിയാ കമ്മറ്റിക്ക് കീഴിലെ പാണപ്പുഴ ലോക്കല്‍ കമ്മറ്റിയിലെ പ്രമുഖനായ ഒരു നേതാവിന്റെ പേരിലാണ് നടപടി. സഹകരണബാങ്ക് ജീവനക്കാരന്‍ കൂടിയായ ഇയാള്‍ അശ്ലീലസന്ദേശം … Read More

നാടിന്റെ മണിയേട്ടനായി സമൂഹസദ്യയൊരുക്കി പാണപ്പുഴനാട് മാതൃകയായി.

പിലാത്തറ: നാടിന്റെ പ്രിയങ്കരനായ മണിയേട്ടന്റെ ചികില്‍സക്കായി സമൂഹസദ്യയുമായി നാട്ടുകാര്‍. പാണപ്പുഴയിലെ ആര്‍.പി.മണികണ്ഠന്‍ എന്ന മണിയേട്ടന് വേണ്ടിയാണ് നാട് ഒന്നിച്ചത്. ചികിത്സാ ധനസഹായത്തിനായിട്ടാണ് സമൂഹസദ്യ നടത്തിയത്. പാണപ്പുഴ യംഗ് സ്റ്റാര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് സമൂഹസദ്യ സംഘടിപ്പിച്ചത്. നാടിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കക്ഷി രാഷ്ട്രീയ … Read More

പാണപ്പുഴ നാടന്‍ തോക്ക്: പ്രതി സുധാകരന്‍ അറസ്റ്റില്‍.

പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാണപ്പുഴ പറവൂരിലെ ഇട്ടമ്മല്‍ സുധാകരനെയാണ്(50)പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 9 ന് രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും പാണപ്പുഴ ആലിന്റെ പാറയില്‍ നടത്തിയ റെയിഡിലാണ് മൂന്ന് … Read More

പിടികൂടിയത് 9.900 കിലോഗ്രാം ശുദ്ധമായ ചന്ദനം-പ്രതികള്‍ക്കായി വനംവകുപ്പ് അന്വേഷണം തുടങ്ങി.

പരിയാരം: പാണപ്പുഴയില്‍ നിന്ന് ഇന്നലെ രാത്രി വനംവകുപ്പ് അധികൃതര്‍ പിടികൂടിയത് 9.900 കിലോഗ്രാം ശുദ്ധമായ ചന്ദനം. പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ … Read More

തോക്ക് കുടകില്‍ നിന്നും-ഏജന്റ് പെരിങ്ങോം സ്വദേശി. കാട്ടുപന്നിവേട്ട വ്യാപകം.

പരിയാരം: തോക്ക് വരുന്നത് കുടകില്‍ നിന്ന്, ഏജന്റ് പെരിങ്ങോം സ്വദേശി. ചന്ദനവേട്ടക്കിടയില്‍ ഇന്നലെ രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ പാണപ്പുഴയില്‍ നിന്നും കണ്ടെടുത്ത നാടന്‍തോക്ക് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ രാത്രി തന്നെ പോലീസ് പാണപ്പുഴയില്‍ എത്തിയിരുന്നുവെങ്കിലും തുടര്‍ … Read More