കാളവണ്ടിക്കാലത്തെ പ്രാഥമികാരോഗ് കേന്ദ്രം കെട്ടിടം-ചികിത്സ നടത്തുന്നത് വാടക കെട്ടിടത്തില്‍.

കണ്ണൂര്‍: നാല്‍പ്പത്തിനാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒരു അറ്റകുറ്റപ്പണികളും നടത്തിയില്ല, ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ ചികില്‍സ സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറി. ചെങ്ങളായി പഞ്ചായത്തിലെ ചുഴലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയാണിത്. മലയോര മേഖലയിലെതടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ചുഴലി പി … Read More

കൊളച്ചേരി പി.എച്ച്.സി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബി.ജെ.പി.

ചേലേരി: കാറാട്ട് പ്രവര്‍ത്തിക്കുന്ന കൊളച്ചേരി പി.എച്ച്.സിയില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് രോഗികള്‍ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായതില്‍ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ശക്തമായി പതിഷേധിച്ചു. ഹെല്‍ത്ത് സെന്ററിലെ ബയോ കെമിസ്ട്രി അനലൈസര്‍ പ്രവര്‍ത്തന രഹിതയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതു മൂലം രക്തപരിശോധനയ്ക്കും … Read More

ഡിഎംഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രി തുറന്നു, പക്ഷെ ഡോക്ടറും ഫാര്‍മിസ്റ്റുമില്

പരിയാരം: നിവേദനത്തെ തുടര്‍ന്ന് ആശുപത്രി ഞായറാഴ്ച്ച തുറന്നുവെങ്കിലും ഡോക്ടറും ഫാര്‍മസിസ്റ്റുമില്ലാത്തതിനാല്‍ രോഗികള്‍ നിരാശരായി മടങ്ങി. മാസങ്ങളായി ഞായറാഴ്ചകളില്‍ പരിയാരം കോരന്‍പീടികയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം തുറക്കാത്തിനെ തുടര്‍ന്ന് ബിജെപി പരിയാരം പഞ്ചായത്ത് കമ്മിറ്റി ഡിഎംഒ ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. … Read More

മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലും ഒപ്പും-ജെ.എച്ച്.ഐക്കെതിരെ വിശ്വാസവഞ്ചന കേസ്‌

തളിപ്പറമ്പ്: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ … Read More

21 ദിവസം പ്രായമായ കുഞ്ഞിന് മരുന്നുമാറി കുത്തിവെപ്പ് നടത്തി-

തളിപ്പറമ്പ്: ബി.സി.ജി കുത്തിവെപ്പിന് പകരം മരുന്നുമാറി കുത്തിവെപ്പ് നടത്തിയതായി പരാതി. കരുവന്‍ചാലിലെ എം.രാമചന്ദ്രന്‍ ഗുരുക്കളാണ് പത്രസമ്മേളനത്തില്‍ ഉദയഗിരി പി.എച്ച്.സി അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. മകള്‍ അമൃത പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് BCG കൊടുക്കുവാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് ഗുരുക്കള്‍ വ്യക്തമാക്കിയത്. … Read More