പുഷ്പഗിരിയില്‍ നേര്‍ക്കുനേര്‍ പോരാട്ടം

തളിപ്പറമ്പ് നഗരസഭയില്‍ 12-ാം വാര്‍ഡായ പുഷ്പരിരിയിലും നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. യു.ഡി.എഫിന് വേണ്ടി മുസ്ലിംലീഗിലെ കെ.മുഹമ്മദ് ഫിയാസും(34) എല്‍.ഡി.എഫിന് വേണ്ടി സി.പിഎമ്മിലെ ഇല്ലിക്കല്‍ കുര്യന്‍ തോമസുമാണ്(61) മല്‍സരിക്കുന്നത്. കരിമ്പം ഗവ.എല്‍.പി സ്‌ക്കൂളില്‍ വടക്കുഭാഗത്താണ് പോളിംഗ് സ്‌റ്റേഷന്‍. ആകെ വോട്ടര്‍മാര്‍ 1050.  

പുഷ്പഗിരി സ്വദേശി എം.ഡി.എം.എയുമായി അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി പുഷ്പഗിരി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുഷ്പഗിരി സാജ് മഹലില്‍ സഞ്ജീദ് സഈദ്(29)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ്ടീമും തളിപ്പറമ്പ് എസ്.ഐ സി.വല്‍സരാജനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 2.20 ന് … Read More

പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം തുടങ്ങി.

തളിപ്പറമ്പ്:പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സെന്റ് മേരീസ് … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബി.ജെ.പി ഇടപെടുന്നു-

തളിപ്പറമ്പ്: കാനഡയില്‍ നിര്യാതനായ പുഷ്പഗിരി സ്വദേശി അതുല്‍ ജോര്‍ജിന്റെ മൃതദേഹം അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളിധരന് ഫാക്‌സ് സന്ദേശം അയച്ചു. ഇതേതുടര്‍ന്ന് ഇന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും … Read More

മന്ത്രി ഇടപെട്ടു-പുഷ്പഗിരി ഗാന്ധിനഗറിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും.

തളിപ്പറമ്പ്: പുഷ്പഗിരി ഗാന്ധിനഗര്‍ പ്രദേശത്തുകാരുടെ വര്‍ഷങ്ങളായുള്ള പരാതികളില്‍ പരിഹാരത്തിന് വഴി തെളിയുന്നു. ഇവിടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വാട്ടര്‍ടാങ്ക് പണിയണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുഷ്പഗിരി … Read More

പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88) നിര്യാതയായി.

തളിപ്പറമ്പ്: പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88)നിര്യാതയായി. സംസ്‌ക്കാരം നാളെ(22-3-22) വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍. പരേത വലിയമര്‍ത്താങ്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: സെബാസ്റ്റ്യന്‍. മക്കള്‍: റോസമ്മ. എല്‍സി, ഷാജി(ഗോള്‍ഡന്‍ ഫഌവേഴ്‌സ്, തളിപ്പറമ്പ്), പരേതരായ സൈമണ്‍, സണ്ണി. മരുമക്കള്‍: ട്രീസ, … Read More

സത്യസന്ധതയുടെ യഥാര്‍ത്ഥ അവകാശി എസ്.ഐ ടി.രഞ്ജിത്ത്

തളിപ്പറമ്പ്: ഇന്ന് രാവിലെ പുഷ്പഗിരിയില്‍ വെച്ച് വീണുകിട്ടിയ 50,000 രൂപ ഉടമക്ക് തിരിച്ചുകിട്ടിയ സംഭവത്തില്‍ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു. വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ മാവിച്ചേരി സ്വദേശിയായ ടി.രഞ്ജിത്തിനാണ് പണം വീണുകിട്ടിയത്. രാവിലെ സ്റ്റേഷനിലേക്ക് പോകേണ്ട തിരക്കിനിടയില്‍ പണം … Read More

ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയില്‍ 50,000 രൂപ തിരിച്ചുകിട്ടി-

തളിപ്പറമ്പ്: റോഡരികില്‍ നിന്ന് വീണുകിട്ടിയ 50,000 രൂപ ചുമട്ടുതൊഴിലാളികളുടെ സത്യസന്ധത മൂലം ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. തളിപ്പറമ്പിലെ ബൂട്‌സ് എന്ന ചെരിപ്പുകടയുടമയും പുഷ്പഗിരിയില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദിക്കിന്റെ പണമാണ് ആലക്കോട് റോഡില്‍ നിലംപതിക്ക് സമീപം നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് … Read More

ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് നിര്യാതനായി-സംസ്‌ക്കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് പുഷ്പഗിരി സെമിത്തേരിയില്‍-

തളിപ്പറമ്പ്: പുഷ്പഗിരിയിലെ എല്‍.ഐ.സി.ഏജന്റും ആദ്യകാല വ്യാപാരിയുമായ സെജോ വില്ലയില്‍ ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് (81) നിര്യാതനായി. ഭാര്യ: മേഴ്‌സി കാട്ടറാത്ത്(പൂഞ്ഞാര്‍). മക്കള്‍: ഷെര്‍ലി പേടിക്കാട്ട് കുന്നേല്‍(കോഴിക്കോട്), മിനി എടക്കളത്തൂര്‍(എറണാകുളം) ജോജോ (ബാംഗ്ലൂര്‍), മായ പുതിയപറമ്പില്‍(ഏഴിലോട്), സെജോ(തിരുവനന്തപുരം), പരേതനായ സോണി. മരുമക്കള്‍: പി.ജെ. … Read More