പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം തുടങ്ങി.
തളിപ്പറമ്പ്:പുഷ്പഗിരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ വികാരി ഇന്‍ ചാര്‍ജ് ഫാ.ജോസഫ് പണ്ടാരപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്തംഗം പി.സാജിത, സ്‌ക്കൂള്‍ മുന്‍ മാനേജര്‍ സിസ്റ്റര്‍ നോബിള്‍ മേരി എഫ്.സി.സി, മുന്‍ മുഖ്യാധ്യാപിക സിസ്റ്റര്‍ ലീമ എഫ്.സി.സി, പി.ടി.എ.പ്രസിഡന്റ് കെ.കെ.സുനില്‍, സിസ്റ്റര്‍ സെലിന്‍ കുന്നേല്‍, ടി.ഹാഷിം, പി.അനന്തന്‍, ഡോ. വീണ, എസ്.പി.ഷഫാന, അബ്ദുള്‍ മുത്തലിബ്, ബാബു വര്‍ഗീസ്, മാനേജര്‍ സിസ്റ്റര്‍ അഞ്ജലി എഫ്.സി.സി മുഖ്യാധ്യാപിക സിസ്റ്റര്‍ മരിയ ടോം എന്നിവര്‍ പ്രസംഗിച്ചു.
ഇഷാന്‍ ദേവ്, സി.ഖന്‍സ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറി.