ഐ.എസ്.ആര്‍.ഒ സ്‌പേസ് എന്റര്‍പ്രണര്‍ഷിപ്പ് പഠനക്ലാസുമായി പരിയാരം എന്‍.എസ്.എസ്.

പരിയാരം: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ എസ് ആര്‍ ഒ സ്‌പേസ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്ന വിഷയത്തില്‍ പഠനക്ലാസ് നടത്തി.

ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ പുരോഗതിയും സാധ്യതയും ക്ലാസില്‍ വിശദീകരിച്ചു.

ഗഗന്‍യാന്‍ ഡപ്യൂട്ടി പ്രൊജക്ട് ഡയരക്ടര്‍ ഡോ.റോയി തങ്കച്ചന്‍ ക്ലാസ് നയിച്ചു.

വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

പ്രിന്‍സിപ്പാള്‍ കെ.അനില്‍ ഉദ്ഘാടനം ചെയ്തു.

എം.എം.റോസ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് നടന്ന ബഹിരാകാശ ക്വിസ് മല്‍സരവും സംഘടിപ്പിച്ചു.

.എം.ജ്യോതി, പി.അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കുഞ്ഞിമംഗലം ജി എച്ച് എസ് എസിലെ കെ.വി.തൃഷ ഒന്നാം സ്ഥാനവും മാടായി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എം.ഊര്‍മിള രണ്ടാം സ്ഥാനവും നേടി.

ടി.പ്രകാശന്‍, കെ.വി.സിന്ധു എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.ഷീന ടി.ആര്‍.മീര എന്നിവര്‍ പ്രസംഗിച്ചു.