യു.ഡി.എഫ് തളിപ്പറമ്പില്‍ പദയാത്ര നടത്തി.
തളിപ്പറമ്പ്: പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും ധൂര്‍ത്തിനും ദുര്‍ഭരണത്തിനുമെതിരായി യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.
കപ്പാലത്ത് നിന്നും ആരംഭിച്ച പദയാത്ര മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.
പി.മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, പി.കെ. സരസ്വതി, അള്ളാംകുളം മഹമ്മൂദ്, രജനി രമാനന്ദ, എം.എന്‍.പൂമംഗലം, സി.വി. സോമനാഥന്‍, കെ.രമേശന്‍, കെ.വി.മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് ബഷീര്‍, എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹൈവേയില്‍ നടന്ന സമാപനം സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ. ബ്രിജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.