സ്വീവേജ്പ്ലാന്റിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പരിയാരം: മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥരുടെ അലംഭാവമല്ല, പണം അനുവദിക്കുന്നതില്‍ സര്‍ക്കാറിനുള്ള തടസങ്ങളാണ് മെഡിക്കല്‍ കോളേജ് സ്വീവേജ് പ്ലാന്റില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. താന്‍ മനസിലാക്കിയതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും എം.പി പറഞ്ഞു. … Read More

ചെറുതാഴം പഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നു-നിയമത്തിന്റെ വഴിതേടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പയ്യന്നൂര്‍: ചെറുതാഴം ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കളിക്കുന്നതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എം പി ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചിട്ടും സ്ഥാപിക്കാന്‍ അനുവദിക്കാത്ത പഞ്ചായത്തിന്റെ നിലപാടിനെതിരെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. ചെറുതാഴം പഞ്ചായത്തിലെ ചുമടുതാങ്ങിയില്‍ എം പി ഫണ്ട് … Read More

സാറെ നിങ്ങള്‍ നാട്ടില്‍ നടക്കുന്ന ഉറൂസിനും ഉല്‍സവത്തിനും പോയാല്‍ മതിയോ? നിങ്ങളുടെ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് കൊല്ലം കഴിഞ്ഞിട്ടും വരാത്ത സ്ഥലമുണ്ട്. നിങ്ങളെ കാണാന്‍ നമ്മള്‍ എവിടെ നേര്‍ച്ച നേരണം?

പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം ഇല്ലാതായി. കോണ്‍ഗ്രസ് ഒരുഭാഗത്തും മുസ്ലിംലീഗും സി.എം.പിയും മറുഭാഗത്തുമായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. യു.ഡി.എഫ് ആസൂത്രണം ചെയ്യുന്ന ഒരു പരിപാടിയും കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്തില്‍ നടക്കുന്നില്ലെന്ന് മുസ്ലിംലീഗ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായ ജംഷീര്‍ ആലക്കാട് പറഞ്ഞു. … Read More

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു

പിലാത്തറ: ദേശീയപാത വികസന പ്രവൃത്തി കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കുളപ്പുറം ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പിലെ മാലിന്യം പ്രശ്‌നവും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ആവശ്യപ്പെട്ടു. ഒറന്നിടത്തുചാലിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. ഒറന്നിടത്തുചാലിലെ … Read More

എം.പി.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് ഐ സി യു വെന്റിലേറ്ററുകള്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ഐ.സി.യു വെന്റിലേറ്റര്‍ കൈമാറല്‍ ചടങ്ങ് നാളെ നടക്കും. ഉച്ചക്ക്‌ശേഷം രണ്ടിന് നടക്കുന്ന പരിപാടിയില്‍ കാസര്‍ഗോഡ് എം.പി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെന്റിലേറ്ററുകള്‍ കൈമാറും. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് പങ്കെടുക്കും. … Read More

ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി. കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ ജനാര്‍ദ്ദനന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ഐ.എല്‍.ടി.യു.സി.കാന്റീന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ശ്രീസ്ഥ റോഡിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഓഫീസില്‍ … Read More

മഹാത്മാഗാന്ധിയെ കൊന്നിട്ടും ചിലര്‍ക്ക് ഇപ്പോഴും പക മാറുന്നില്ല- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പരിയാരം: ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം കൊണ്ടാടുന്നവര്‍ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും പകരം പുതിയ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മേലേതിയടത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന മഹാത്മാമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ … Read More