സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്റ്റഗ്രാം പോര്-സംഘര്‍ഷം നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്-36 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ പേരില്‍ തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘട്ടനം, നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 36 വിദ്യാര്‍ത്ഥികളുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്ന് ഉച്ചക്ക് 12.45 ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്താണ് സംഘര്‍ഷം നടന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി … Read More

കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍(35) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ … Read More

സര്‍സയ്യിദിന്റെ ഭൂമി വഖഫിന്റേത്.- വിടാതെ തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണസമിതി

തളിപ്പറമ്പ്: വഖഫ് ഭൂമി അന്യായമായി തട്ടിയെടുക്കാനുള്ള സി.ഡി.എം.ഇ.എ യുടെ ശ്രമം ഫാസിസമാണെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി. വഖഫ് ഭേദഗതി ബില്ലിന്റെ മറവില്‍ ഭൂമികൊള്ളയ്ക്കുള്ള ശ്രമം നടക്കുകയാണെന്ന് സമിതി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും  … Read More

നടപടി കര്‍ശനം-കുഴപ്പക്കാരന്‍ സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് Get OUT

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ്‌കേസെടുത്ത വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പാള്‍ സിറാജ് അറിയിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസനെയാണ് കോളേജില്‍ നിന്ന് ഡിസ്മിസ് ചെയ്തത്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശുചിമുറിയില്‍ അടി-വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് … Read More

സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.

തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. റസിന്‍, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 5 നായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളായ അള്ളാംകുളത്തെ മുഹമ്മദ് സജ്ജാദ്, ചൊറുക്കളയിലെ … Read More

റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: റാഗിംഗ് നടത്തിയതിന് അഞ്ച് വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ഇരിണാവ് പയ്യട്ടത്തെ വെണ്ടക്കന്‍ വീട്ടില്‍ മുഹമ്മദ് അഫ്നാന്റെ പരാതിയിലാണ് കേസ്. ജൂണ്‍-14 നായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളായ ചെറുകുന്ന് പാലങ്ങാട്ട് വീട്ടില്‍ … Read More

റോഡരികിലെ പരമ്പരാഗത ഓവുചാല്‍ മണ്ണിട്ട് നികത്തുന്നു-പിന്നില്‍ ഭൂമാഫിയയെന്ന് നാട്ടുകാര്‍.

  തളിപ്പറമ്പ്: റോഡരികിലെ പരമ്പരാഗത ഓവുചാല്‍ അജ്ഞാതര്‍ മണ്ണിട്ട്‌നികത്തുന്നു. സര്‍സയ്യിദ് കോളേജ്-ഭ്രാന്തന്‍കുന്ന് റോഡില്‍ ബദരിയ്യാനഗറിലേക്കുള്ള റോഡിന്റെ തെക്കുഭാഗത്തെ ഓവുചാലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിപ്പറില്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. ബദരിയ്യാനഗര്‍ റോഡിലെ കള്‍വര്‍ട്ടിന്റെ ഭാഗമായ ഓവുചാലിലൂടെ വര്‍ഷങ്ങളായി വെള്ളം ഒഴുകിപ്പോകുന്ന ഈ ഓവുചാല്‍ … Read More