സര്‍സയ്യിദിന്റെ ഭൂമി വഖഫിന്റേത്.- വിടാതെ തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണസമിതി
തളിപ്പറമ്പ്: വഖഫ് ഭൂമി അന്യായമായി തട്ടിയെടുക്കാനുള്ള സി.ഡി.എം.ഇ.എ യുടെ ശ്രമം ഫാസിസമാണെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി.
വഖഫ് ഭേദഗതി ബില്ലിന്റെ മറവില്‍ ഭൂമികൊള്ളയ്ക്കുള്ള ശ്രമം നടക്കുകയാണെന്ന് സമിതി ആരോപിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഏപ്രില്‍ 17-ന് വ്യാഴാഴ്ച വൈകുന്നേരം 4.30ന് നടക്കും.
തളിപ്പറമ്പ് ഹൈവേ ജുമാ’മസ്ജിദിനു സമീപത്ത് നിന്നും പ്രകടനം ആരംഭിക്കും.
ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന വിശദീകരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗവും മുന്‍ എം.എല്‍.എയുമായ എം വി ജയരാജന് ഉദ്ഘാടനം ചെയ്യും.