മന്നയിലെ സിതാരാ ഹോട്ടലില്‍ പാചകവാതകം ചോര്‍ന്ന് വന്‍ തീപിടുത്തം-
തളിപ്പറമ്പ്: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം, മൂന്ന് സിവിണ്ടറുകള്‍ക്ക് തീപിടിച്ചു.
അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
ആലക്കോട് മന്ന ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടോപ്പ് ഇന്‍ ടൗണ്‍ കഫേ
സിതാര ഹോട്ടലിലാണ് ഇന്ന് രാത്രി ഒന്‍പതരയോടെ തീപിടിച്ചത്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.