വെയില്‍ ഉറങ്ങട്ടെ-പുസ്തക പ്രകാശനം ഏപ്രില്‍-17 ന്
പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിജയന്‍ തെരുവത്തിന്റെ വെയില്‍ ഉറങ്ങട്ടെ എന്ന കവിതാ സമാഹാരം പ്രകാശനം ഏപ്രില്‍-17 ന് പയ്യന്നൂരില്‍ നടക്കും.
വൈകുന്നേരം 3 ന് ടോപ്പ്‌ഫോം ഓഡിറ്റോറിയത്തില്‍ ഡോ.സോമന്‍ കടലൂര്‍ പുസ്തകം പ്രകാശനം ചെയ്യും.
വി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
പ്രകാശന്‍ കരിവെള്ളൂര്‍ പുസ്തകം ഏറ്റുവാങ്ങും.
കെ.ശിവകുമാര്‍ പുസ്‌കപരിചയം നടത്തും.
ടി.ഭരതന്‍, രാഘവന്‍ കടന്നപ്പള്ളി, കെ.കെ.അഷറഫ്, ഗണേഷ് പയ്യന്നൂര്‍, വിജയന്‍ തെരുവത്ത് എന്നിവര്‍ പ്രസംഗിക്കും.