കരാര്‍ 3 രൂപയും 5 രൂപയും-വാങ്ങുന്നത് 5 രൂപയും 10 രൂപയും-ആരാ ചോദിക്കാന്‍-

തളിപ്പറമ്പ്: നഗരസഭയെ വെല്ലുവിളിച്ച് മൂത്രപ്പുര നടത്തിപ്പുകാരന്‍ ഇരട്ടിക്കണം ചാര്‍ജ് വാങ്ങുന്നു.

തളിപ്പറമ്പ് നഗരസഭയുടെ ബസ്റ്റാന്റിലാണ് ഈ പകല്‍കൊള്ള.

നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ 2025 ഏപ്രില്‍ 1 മുതല്‍ നടത്തിപ്പിനെടുത് കരാറുകാരന്‍ നഗരസഭയുമായി ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം മൂത്രമൊഴിക്കാന്‍ 3 രൂപയും കക്കൂസ് ഉപയോഗിക്കാന്‍ 5 രൂപയും മാത്രമേ പൊതുജനങ്ങളില്‍ നിന്ന് ഈടാക്കാന്‍ പാടുള്ളൂ.

എന്നാല്‍ ഇപ്പോള്‍ യഥാക്രമം 5 രൂപയും 10 രൂപയുമാണ് ഈടാക്കുന്നത്.

ഈ പകല്‍കൊള്ള തടയാന്‍ ഉത്തരവാദിത്വമുള്ള നഗരസഭ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല.

ചാര്‍ജ് ഇത്രയാണെന്ന് വ്യക്തമാക്കുന്ന യാതൊരു അറിയിപ്പും മൂത്രപ്പുരയുടെ പരിസരത്ത് എവിടെയുമില്ല.

കഴിഞ്ഞ 15 ദിവസമായി ഈ കൊള്ളയടി തുടരുകയാണ്.

എന്നാല്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചത് പ്രകാരം നടത്തിപ്പുകാരന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, അധികം തുക ഈടാക്കാന്‍ അനുവദിക്കില്ലെന്നും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ പറഞ്ഞു.