കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

കണ്ണൂര്‍: മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് കെ.കെ.രാഗേഷിനെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

എം.വി.ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഒഴിവുവന്നത്.

ഐകകണ്ഠ്യേനെയായിരുന്നു സെക്രട്ടറി തെരഞ്ഞെടുപ്പെന്ന് നേതാക്കള്‍ പറഞ്ഞു.

എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാഗേഷ് കിസാന്‍സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ്.

സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും.