അറുപത് വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ ഒരിക്കല്‍പോലും വിവാദങ്ങളില്‍പെടാത്ത അത്യപൂര്‍വ്വ വ്യക്തിത്വം

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: സി.പി.എം സംസ്ഥാന സെക്രട്ടെറി പദവിയിലേക്ക് ഉയര്‍ന്ന എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ അറുപത് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കല്‍പോലും വിവാദങ്ങളില്‍ പെടാത്ത അത്യപൂര്‍വ്വ വ്യക്തിത്വം. ബാലസംഘത്തിലൂടെ സംഘടനാരംഗത്തും സിപി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടെറിയായി രാഷ്ട്രീയത്തിലും തുടക്കംകുറിച്ച ഗോവിന്ദന്‍മാസ്റ്റര്‍ കഴിഞ്ഞ … Read More

ആടിമാസത്തില്‍ തിമിര്‍ത്തുപെയ്യാന്‍ മഴയില്ലെങ്കിലും ചെണ്ടത്തിമിര്‍പ്പോടെ വേടനിറങ്ങി-

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മഴ തിമിര്‍ത്തുപെയ്ത ദിവസങ്ങള്‍ പിന്നിട്ടു, കാക്ക കണ്ണുതുറക്കാത്ത മഴ പെയ്തിറങ്ങേണ്ട കര്‍ക്കിടകത്തില്‍ അടിവേടന്‍ ഇറങ്ങി. ഉത്തര മലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആചാരമായ വേടന്‍ കെട്ടിയാടല്‍ ഇപ്പോള്‍ അപൂര്‍വ്വമായി മാറുകയാണ്. ദിവസങ്ങളോളം സ്‌കൂളില്‍ പോവാതെ വേടന്‍ … Read More

തളിപ്പറമ്പിന്റെ ആദ്ധ്യാത്മിക തേജസ്–കെ.സി.മണികണ്ഠന്‍നായര്‍-

തളിപ്പറമ്പ്: ആധ്യാത്മികരംഗത്തെ സൂര്യതേജസായി കെ.സി.മണികണ്ഠന്‍നായര്‍. വടക്കേമലബാറില്‍ ആദ്യമായി ശബരിമല ഇടത്താവളം ബക്കളത്ത് ആരംഭിക്കുന്നതിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും അയ്യപ്പസേവാസംഘത്തെ ജില്ലക്ക് പരിചയപ്പെടുത്തുകയും ചെയ്ത ശേഷം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പുണ്യം പൂങ്കാവനം പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. പുണ്യം പൂങ്കാവനത്തിന്റെ സന്ദേശം … Read More

പര്‍വ്വതമല-സാഹസികരായ ഭക്തരുടെ സ്വര്‍ഗം—–തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-ഭാഗം–5

            മലയാളികള്‍ അധികമൊന്നും പോയിട്ടില്ലാത്ത തമിഴ്‌നാട്ടിലെ ഒരു പ്രശസ്തമായ ക്ഷേത്രമാണ് പര്‍വതമല ക്ഷേത്രം. തിരുവണ്ണാമലൈ പോലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തെന്മതിമംഗലം ഗ്രാമത്തിലാണ് പര്‍വ്വതമല സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈ കടലാടിയില്‍ നിന്ന് ഏകദേശം … Read More

രാജാജി പാര്‍ക്കും പ്രസംഗപീഠവും സംരക്ഷിക്കണം–സ്മാരകമാക്കണമെന്നും ആവശ്യമുയരുന്നു

പണം പിരിക്കാന്‍ ഹേമമാലിനിയുടെ ഡാന്‍സും എം.എസ്.സുബ്ബലക്ഷ്മിയുടെ കച്ചേരിയും പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രാജാജി പാര്‍ക്കും പ്രസംഗപീഠവും കാടുകയറി. 1953 നവംബര്‍ 22 നാണ് അന്നത്തെ മദ്രാസ് മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരി ടി.ബി.സാനിട്ടോറിയം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനെത്തിയ രാജാജി പ്രസംഗിച്ച സ്ഥലവും … Read More

കൈതപ്രത്തിന്റെ മഹാവ്യക്തിത്വങ്ങള്‍-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര(ഭാഗം-ആറ്)-

കൈതപ്രം പ്രദേശത്തിന്റെ ഖ്യാതി ലോകസമക്ഷം അറിയിച്ച രണ്ട് മഹാവ്യക്തിത്വങ്ങളെക്കുറിച്ചാണ് ഈ ലക്കത്തില്‍ പറയുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൈതപ്രം വിശ്വനാഥനുമൊക്കെ പ്രശസ്തരാകുന്നതിന് മുമ്പേതന്നെ ഈ ദേവഭൂമിയുടെ പ്രശസ്തി ലോകസമക്ഷം അറിയിച്ച ഭാഗവതാചാര്യന്‍ കൊമ്പങ്കുളം ഈശ്വരന്‍ നമ്പൂതിരിയേയും ജ്യോതിഷഗുരു കാനപ്രം നാരായണന്‍ നമ്പൂതിരിയേയും … Read More

പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ വാതില്‍പ്പുറപ്പാട് ചടങ്ങ് (ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-അഞ്ച്)

             പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിപ്പിക്കുന്ന നമ്പൂതിരി കുടുംബങ്ങളില്‍ നടക്കുന്നതാണ് വാതില്‍പുറപ്പാട് ചടങ്ങ്. ഈ ചടങ്ങ് ഇപ്പോഴും കൈതപ്രം ഗ്രാമത്തില്‍ മുറതെറ്റാതെ നടക്കുന്നു. പ്രകൃതി തന്റെ ജീവിതത്തിന്റെ ഭാഗമാമെന്ന് തിരിച്ചറിയാനാണ് വാതില്‍പുറപ്പാട് ചടങ്ങ് നടത്തുന്നത്. നമ്പൂതിരി കുടുംബങ്ങളില്‍ കുഞ്ഞ് ജനിച്ച് ആദ്യമായി … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-നാല്– ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം

ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം ഓരോ നാലുകെട്ടുകളുടെയും അകത്തളങ്ങള്‍ പുതിയ തലമുറക്ക് ഒരു അല്‍ഭുതലോകമാണ്. അവയുടെ സവിശേഷമായ നിര്‍മ്മാണ രീതിതന്നെയാണ് നമ്മെ അല്‍ഭുതപ്പെടുത്തുന്നത്. പകര്‍ന്നാട്ടം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായ കാനപ്രം ഇല്ലം ഓരോ ഇഞ്ചിലും കാഴ്ച്ചക്കാരെ മറ്റൊരു ലോകത്തേക്ക് … Read More

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം—-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-മൂന്ന്

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം         കൈതപ്രം ഗ്രാമത്തെ നാലുകെട്ടുകളുടെ മാത്രം ഗ്രാമമെന്ന് ഉറപ്പിച്ച് പറയാം. ഒരു കാലത്ത് നാലുകെട്ടുകളും എട്ടുകെട്ടുകളും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ വീടുകള്‍, എന്നാല്‍ ഇപ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കിലും നിര്‍മ്മാണ വൈദഗ്ധ്യമുള്ള തൊഴിളാലാളികളെ കിട്ടാത്തതിനാലും ഈ ഗ്രാമത്തിലും സാധാരണ … Read More

മല്‍സ്യവണ്ടികള്‍ വരാത്ത കേരളത്തിലെ ഏകഗ്രാമം—ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര- ഭാഗം-രണ്ട്

കൈതപ്രത്തെ പഴമക്കാര്‍ ഇപ്പോഴും പറയും. അന്ന് വണ്ണാത്തിപുഴയുടെ കടവി ലായിരുന്നു ചന്തകള്‍, വൈകുന്നേരങ്ങളില്‍ തോണികളില്‍ പഴങ്ങളും പച്ചക്കറികളും മൊക്കെവന്നുപോയുമിരിക്കും. അന്തിച്ചന്തകളെന്നായിരുന്നു ഇതിന് പേര്. പക്ഷെ തോണിയിലൂടേയും അങ്ങാടിയിലും അന്നും ഇന്നും ഒരു മല്‍സ്യവണ്ടിയും വന്നിട്ടില്ല. മത്സ്യമാംസാദികള്‍ നിഷിദ്ധമായ വേദപഠനവും പൂജാവിധികളുമായി കഴിയുന്ന … Read More