തെമ്മാടിത്തരത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവോ ? മറവില്‍ തിരിവ്-സൂക്ഷിക്കണം ഇല്ലെങ്കില്‍ ജീവന്‍ പോകും.

തളിപ്പറമ്പ്: തോന്ന്യവാസമെന്നോ, അഹങ്കാരമെന്നോ, ഏത് പേരിട്ടാണ് ഈ പ്രവൃത്തിയെ വിളിക്കേണ്ടത് എന്നറിയില്ല. അത്രമാത്രം ജനവിരുദ്ധമാണ് കപ്പാലം ജംഗ്ഷനില്‍ നടത്തിയിരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ കപ്പാലം ജംഗ്ഷന് സമീപം ഒരു സ്വകാര്യ വ്യക്തി വാഹനയാത്രികര്‍ക്ക് കാഴ്ച്ച മറക്കപ്പെടുന്ന വിധത്തില്‍ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് … Read More

സംസ്ഥാനപാതയില്‍ കള്ളക്കുഴികളും ഗട്ടറുകളും ജനം ദുരിതത്തില്‍

തളിപ്പറമ്പ്: നാട്ടുകാര്‍കാഴ്ച്ചക്കാരല്ല, കാവല്‍ക്കാരാണെന്ന് റോഡരികില്‍ ബോര്‍ഡ് വെച്ചതുകൊണ്ടായോ- ആയില്ലെന്ന് വ്യക്തമാക്കുന്നതാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ന്റെ ഇന്നത്തെ അവസ്ഥ. മെക്കാഡം ടാറിംഗ് നടത്തി കുട്ടപ്പനാക്കിയ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. പലതും ഓര്‍ക്കാപ്പുറത്ത് എടുത്തടിക്കുന്ന വാരിക്കുഴികളാണ്. റോഡ് പൊട്ടാതെ കുഴിഞ്ഞ് … Read More

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ഇടിഞ്ഞുതാഴുന്നു-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ വ്യാപകമായി റോഡ് തകരുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 നവീകരിച്ച് ഒരു വര്‍ഷം തികയും മുമ്പ് തന്നെ പല സ്ഥലങ്ങളിലും റോഡ് ഇടിഞ്ഞ്താഴ്ന്നിരുന്നു. പത്രവാര്‍ത്തകളെ തുടര്‍ന്ന് തകര്‍ന്ന ഭാഗത്ത് വീണ്ടും ടാറിംഗ് നടത്തിയെങ്കിലും അവിടെയെല്ലാം മുമ്പത്തേക്കാള്‍ രൂക്ഷമായ രീതിയില്‍ റോഡ് താഴ്ന്നുകൊണ്ടിരിക്കയാണ്. … Read More

നടപ്പാത അപകടകരമായ വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതായി പരാതി.

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ നടപ്പാത അപകടകരമായ വിധത്തില്‍ കയ്യേറി കോണ്‍ക്രീറ്റ് ചെയ്തതായി പരാതി. നൂറുകണക്കിനാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന തളിപ്പറമ്പ് ഗവ.ആശുപത്രി ബസ്റ്റോപ്പിന് മുന്നിലാണ് സ്വകാര്യവ്യക്തി അനുമതിയില്ലാതെ നടപ്പാത കോണ്‍ക്രീറ്റ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് ഓവുചാലിന്റെ മുകളിലിട്ട സ്‌ളാബിന് മുകളില്‍ … Read More

വളവ് തിരിഞ്ഞത് ആരുടെ പോക്കറ്റിലേക്ക്-കരിമ്പം ഫാമിന് മുന്നില്‍ ബര്‍മുഡാ ട്രയാംഗിള്‍-

തളിപ്പറമ്പ്: സംസ്ഥാനപാതയിലെ വളവ് നിവര്‍ക്കല്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി. കരിമ്പം ഇ.ടി.സി മുതല്‍ ഫാം വരെയുള്ള വളവുകള്‍ നിവര്‍ത്തി റോഡ് നവീകരിക്കാനും തളിപ്പറമ്പ്-ഇരിട്ടി റൂട്ടില്‍ റോഡ് വീതികൂട്ടാനുമായി അനുവദിച്ചത് 35 കോടി രൂപയാണ്. ഈ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ഫാമിന് മുന്നിലെ … Read More

അങ്ങനെ നിങ്ങള്‍ സുഖിക്കണ്ട-ഞങ്ങള്‍ കുഴിച്ചുതോണ്ടും–എന്ന് സ്വന്തം വാട്ടര്‍ അതോറിറ്റി-ഒപ്പ് !!!!

തളിപ്പറമ്പ്: പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനറോഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെട്ടിപ്പൊളിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ വിക്രിയ നടന്നത്. റോഡ് വീതി കൂട്ടി ടാറിട്ടതോടെ അതിനടിയില്‍ പെട്ടു പോയ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടി … Read More

എഞ്ചിനീയറാള് പുലിയാണ് കെട്ടാ–പുതിയ റോഡാണ് കെട്ടാ-

തളിപ്പറമ്പ്: പുതുതായി നിര്‍മ്മിച്ച സംസ്ഥാനപാത-36 പല സ്ഥലങ്ങളിലും തകര്‍ന്നു. കരിമ്പം ഇടിസി മുതല്‍ കരിമ്പം പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങല്‍ കെട്ടി ഭദ്രമാക്കാതെ ടാര്‍ ചെയ്തതിനാല്‍ സൈഡ് ഭാഗം മഴ പെയ്തതോടെ ഇടിഞ്ഞു താഴ്ന്നിരിക്കയാണ്. നെടുനീളത്തില്‍ റോഡ് പിളര്‍ന്ന നിലയിലാണിവിടെ. … Read More

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മരം കടപുഴകിവീണു-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കൂറ്റന്‍മരം റോഡിലേക്ക് കടപുഴകി വീണ് വാഹനഗതാഗതം മുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വളക്കെ പാലത്തിന് സമീപത്തെ മരമാണ് റോഡിലേക്ക് വീണത്. മരം വീണ് വൈദ്യുതിലൈനുകളും മറ്റും തകര്‍ന്നതിനാല്‍ പ്രദേശം മുഴുവന്‍ ഇരുട്ടിലാവുകയും ചെയ്തു. … Read More