പാണപ്പുഴയിലും ചെങ്കല്‍പണകളില്‍ പരിശോധന- 7 ലോറികളും  2 ജെ.സി.ബികളും പിടിച്ചെടുത്തു-

പരിയാരം: പാണപ്പുഴയിലും അനധികൃത ചെങ്കല്‍പണകളില്‍ റവന്യൂ അധികൃതരുടെ പരിശോധന. ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്നലെ റെയിഡ് നടന്നത്. ചട്ടംലംഘിച്ച് പ്രവര്‍ത്തിച്ചതിന് ഏഴ് ലോറികളും രണ്ട് ഡെ.സി.ബികളും പിടിച്ചെടുത്ത് പരിയാരം പോലീസിന് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍ … Read More

ഇത് മേഴ്‌സി മാജിക്ക്- വര്‍ഷങ്ങള്‍നീണ്ട ചെങ്കല്‍ഖനനപ്രശ്‌നം മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി-

തളിപ്പറമ്പ്: പ്രകൃതിയെ ഇങ്ങനെ ചൂഷണംചെയ്യാന്‍ നിങ്ങള്‍ക്കെന്തവകാശം– ആ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഏത് തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമോ— തളിപ്പറമ്പ് ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സിയുടെ ഈ ചോദ്യം കൊളത്തൂര്‍, മാലിലാംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍പണക്കാരോടായിരുന്നു—- മറുപടിയില്ല. എത്രനാട്ടുകാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്–നാട്ടുകാരായ എത്രയാളുകളുടെ വാഹനങ്ങള്‍ അവിടെ ചെങ്കല്‍കടത്തുന്നുണ്ട്–മറുപടിയില്ല. … Read More

ചെങ്കല്ല് ഖനനത്തിന് ഫുള്‍സ്റ്റോപ്പ്– ഇനി നാടിന്റെ അടിത്തറയിളക്കണ്ട–അടിയന്തിരയോഗത്തില്‍ തീരുമാനം-

തളിപ്പറമ്പ്: ഇന്ന്മുതല്‍ കൊളത്തൂര്‍, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍ഖനനം നിരോധിക്കാന്‍ തീരുമാനം. തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇവിടെയുള്ള യന്ത്രസാമഗ്രികള്‍ ഇന്ന് തന്നെ നീക്കം ചെയ്യാന്‍ ചെങ്കല്‍ പണ ഉടമകളോട് യോഗം ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന … Read More

അനധികൃത ചെങ്കല്‍ഖനനം തുടരാന്‍ അനുവദിക്കില്ല, അടിയന്തിര ഉന്നതതലയോഗം നാളെ-

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനം, ഉന്നതതല അടിയന്തിര യോഗം നാളെ. ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളിലെ തളിപ്പറമ്പ് റവനു ഡിവിഷന് കീഴിലെ കൂവേരി, ചുഴലി വില്ലേജുകളുടെ പരിധികളില്‍ വരുന്ന മാവിലാംപാറ, കുളത്തൂര്‍, ബാലേശുഗിരി എന്നീ പ്രദേശങ്ങളില്‍ നടന്നുവരുന്ന അനധികൃത ചെങ്കല്‍ഖനനം നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് … Read More

അനധികൃത ചെങ്കല്‍പ്പണകള്‍ വ്യാപകമാവുന്നു-കുടിവെള്ളം മുട്ടുമെന്ന ആശങ്കയോടെ നാട്ടുകാര്‍-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃത ചെങ്കല്‍ ഖനനം വ്യാപകമാവുന്നു. പഞ്ചായത്ത് പരിധിയിലെ എളമ്പേരം എറങ്കോപൊയില്‍, തേറണ്ടി, ആലത്തട്ട്, തലവില്‍ ഭാഗങ്ങളിലാണ് അനധികൃത ചെങ്കല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെയോ, റവന്യൂ- ജിയോളജി വകുപ്പുകളുടെയോ അനുമതികളില്ലാതെ മിച്ചഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ … Read More