വളക്കൈ ഉമ്മര്‍സമരം-അനുരഞ്ജനത്തില്‍ നിന്ന് ജുമാഅത്ത് കമ്മറ്റി പിന്‍മാറിയത് വിവാദമാകുന്നു.

തളിപ്പറമ്പ്: വളക്കൈയിലെ ഉമ്മറിന്റെ സമരം മധ്യസ്ഥ തീരുമാനം അംഗീകരിക്കാതെ ജുമാഅത്ത്കമ്മറ്റി പിന്‍വാങ്ങി. മെയ്-8 ന് ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഉമ്മര്‍ നടത്തിയ നിര്‍മ്മാണപ്രവൃത്തിയിലെ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഗവ.എഞ്ചിനീയര്‍ അളക്കാനും ഇരുവിഭാഗത്തിനും ഈ ആവശ്യത്തിന് പ്രത്യേകം സ്വകാര്യ എഞ്ചിനീയര്‍മാരെ വെക്കാനും … Read More

ഉമ്മറിന്റെ സത്യാഗ്രഹം 45 ദിവസം പിന്നിട്ടു, അനുരഞ്ജനചര്‍ച്ച ഉടക്കിപിരിഞ്ഞു.

  തളിപ്പറമ്പ്: ഉമ്മറിന്റെ സത്യാഗ്രഹം, അനുരഞ്ജന ചര്‍ച്ച പിണങ്ങിപ്പിരിഞ്ഞു, മെയ് എട്ടിന് വീണ്ടും തുടരും. ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഒരുവിഭാഗം ഇറങ്ങിപ്പോയി. കെട്ടിട നിര്‍മാണം നടത്തിയതിന് ലഭിക്കേണ്ട തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 45 … Read More

പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ പാമ്പുകടിയേറ്റ് മരിച്ചു. വളക്കൈ അംബേദ്കര്‍ കോളനിയിലെ കല്ലേന്‍ നാരായണന്‍(67)ആണ് മരിച്ചത്. ഇന്ന്   വൈകുന്നേരം മൂന്നോടെ കണ്ണപ്പിലാവില്‍ വെച്ച് പറമ്പില്‍ കയ്യാലകെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More

വളക്കൈ മാപ്പിള എല്‍.പി.സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്.

തളിപ്പറമ്പ്: വളക്കൈ മാപ്പിള എല്‍.പി സ്‌കൂള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. 2018-19 കാലഘട്ടത്തില്‍ സ്‌കൂല്‍ നിര്‍മ്മിച്ച വകയില്‍ കരാറുകാരനായ വളക്കൈ സ്വദേശി എന്‍.പി.ഉമ്മറിന് 40 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കാനുണ്ടായിരുന്നു. ഈ തുക നല്‍കിയില്ലെന്നാണ് പരാതി. പയ്യന്നൂര്‍ സബ് … Read More

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മരം കടപുഴകിവീണു-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കൂറ്റന്‍മരം റോഡിലേക്ക് കടപുഴകി വീണ് വാഹനഗതാഗതം മുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വളക്കെ പാലത്തിന് സമീപത്തെ മരമാണ് റോഡിലേക്ക് വീണത്. മരം വീണ് വൈദ്യുതിലൈനുകളും മറ്റും തകര്‍ന്നതിനാല്‍ പ്രദേശം മുഴുവന്‍ ഇരുട്ടിലാവുകയും ചെയ്തു. … Read More