പ്രതിപക്ഷ നേതാവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഞ്ചരിച്ച കാര്‍ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാര്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ഇന്ന് വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.  

ഞങ്ങളൊന്ന്-ഒറ്റക്കെട്ടെന്ന് സതീശനും സുധാകരനും-

  ആലപ്പുഴ: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളില്‍ വിവാദത്തിന് സ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് സമരാഗ്നി ജാഥയ്ക്കിടെ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിനിടെ കെപിസിസി അധ്യക്ഷന്‍ നടത്തിയ മോശം പദപ്രയോഗത്തിലായിരുന്നു വി.ഡി.സതീശന്റെ വിശദീകരണം. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. … Read More

പിണറായി വിജയനും കേന്ദ്രസര്‍ക്കാറിനും ഇടയിലെ ഇടനിലക്കാരന്‍ മന്ത്രി വി.മുരളീധരന്‍.-വി.ഡി.സതീശന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനും ഇടയിലെ ഇടനിലക്കാരന്‍ കേന്ദ്രമന്ത്രി വി.മുരളീധരനനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്ന് തെളിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്നും വി.ഡി.സതീശന്‍ ചോദിച്ചു. എല്ലാ കേസുകളിലും പിണറായി-സംഘപരിവാര്‍ … Read More

സി.പി.എം കേന്ദ്രത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഷുഹൈബ് ഭവനം- വി.ഡി.സതീശന്‍ താക്കോല്‍ കൈമാറും

തളിപ്പറമ്പ്: സി.പി.എമ്മിന്റെ എതിര്‍പ്പിനെ അതിജീവിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഷുഹൈബ് ഭവന പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് പട്ടുവത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങ് നാളെ ഫിബ്രവരി-18 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രതിപക്ഷ നേതാവ് … Read More

കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാട്-പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍-

തളിപ്പറമ്പ്: കേരളം ഗുണ്ടകളുടെയും മയക്കുമരുന്ന് മാഫിയകളുടെയും സ്വന്തം നാടാക്കി അധ:പ്പതിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇടതുപക്ഷനയങ്ങള്‍ കുഴിച്ചുമൂടുന്ന വിപ്ലവമാണ് സി.പി.എം സമ്മേളനത്തില്‍ നടന്നുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടുവത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി … Read More