അടച്ചുപൂട്ടിയ വിജ്ഞാനവുമായി ഗ്രാമ വിജ്ഞാനകേന്ദ്രങ്ങള്‍

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഗ്രാമീണ കര്‍ഷകര്‍ക്ക് കാര്‍ഷിക രംഗത്തെ അന്താരാഷ്ട്ര അറിവുകള്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ഗ്രാമ വിജ്ഞാന കേന്ദ്രങ്ങള്‍ (വില്ലേജ് നോളജ് സെന്റര്‍) വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നു. പുതിയ വിത്തുകളെക്കുറിച്ചും കാര്‍ഷിക രംഗത്തെ പുത്തന്‍ സാങ്കേതിക അറിവുകളെക്കുറിച്ചും വിപണി വിലയേക്കുറിച്ചും … Read More

കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവനക്കാര്‍.

കല്യാശ്ശേരി: നാടെങ്ങും ഓണാഘോഷം തകൃതിയായി നടക്കുമ്പോള്‍ ഏല്‍പ്പിച്ച ജോലികള്‍ക്കപ്പുറം സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവിനക്കാര്‍. വില്ലേജ് ഓഫീസിലെ ഭാരിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി കല്യാശ്ശേരി വില്ലേജ് പരിധിയിലെ ഇരിണാവ്, ചെക്കിക്കുണ്ട്, മാങ്ങാട് കോളനികളിലെ കുടുംബങ്ങളെ … Read More

തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടിവേരുകള്‍ പടരും. 

പിലാത്തറ:  തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടി വേരുകള്‍ പടരും. ആളൊഴിഞ്ഞ ശ്മശാന പറമ്പുകളും, അനാഥമായ പുരയിടങ്ങളും കാടുകയറി നശിക്കുന്ന മണ്ണുമൊക്കെ ഔഷധ ചെടികള്‍ കൊണ്ടു നിറയും. ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള നാട്ടുമരുന്നുകള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് നല്ല വരുമാനവും.  കേരളത്തിലെ ആദ്യത്തെ ഔഷധ ഗ്രാമം പദ്ധതി … Read More

കൈതപ്രം പൈതൃകഗ്രാമക്കാഴ്ച്ച ഉദ്ഘാടനം-27 ന്-പുതിയ സംസ്‌ക്കാരത്തിന്റെ ഉദയം.

പിലാത്തറ: നാല്‍പ്പതോളം പ്രമുഖ ഇല്ലങ്ങള്‍, ഇരുപത് കുളങ്ങള്‍-ഗ്രാമത്തെ വലംവെച്ചൊഴുകുന്ന വണ്ണാത്തിപ്പുഴ, പൗരാണികമായ ക്ഷേത്രങ്ങള്‍–ഇപ്പോള്‍ ഒരു നൂറ്റാണ്ടിന് ശേഷം സോമയാഗഭൂമി. കൈതപ്രം പൈതൃകഗ്രാമത്തിന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല, മറിച്ച് ആരംഭിക്കുന്നതേയുള്ളൂ. ഗ്രാമക്കാഴ്ച്ചകള്‍ ആസ്വദിക്കാനായി കൈതപ്രം പൈതൃക ഗ്രാമകാഴ്ച്ച എന്ന പരിപാടിക്ക് മെയ് 27 ന് … Read More

കടന്നപ്പള്ളിക്കാര്‍ക്ക് ബസ് കിട്ടും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കടന്നപ്പള്ളിക്കാര്‍ വിഷമിക്കേണ്ട ബസ് ഓടിക്കാനുള്ള ശ്രമം ആരംഭിച്ചതായി എം.വിജിന്‍ എം.എല്‍.എ. ഇന്നലെ പ്രസിദ്ധീകരിച്ച കടന്നപ്പള്ളിക്കാര്‍ക്ക് എന്ന് ബസ് കിട്ടും എന്ന വാര്‍ത്ത സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. നല്ല വിശാലമായ റോഡുണ്ടെങ്കിലും പേരിന് പോലും ഒരു ബസില്ലാതെ … Read More