തളിപ്പറമ്പ് ബാര്‍ അസോസിയേഷനില്‍ യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തിന് വിജയം.
തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ യു ഡി എഫ്-ബിജെപി സംയുക്ത പാനല്‍ വിജയിച്ചു.

യു ഡി എഫ്-ബിജെപി മുസ്ലിംലീഗ് അനുകൂല അഭിഭാഷക സംഘടനകള്‍ ഒരു ഭാഗത്തു മത്സരിച്ചപ്പോള്‍ സിപിഎം അനുകൂല സംഘടന ഒറ്റയ്ക്കാണ് മത്സരിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ.ജെ.തോമസ കാണിയക്കാട്ടില്‍ 126 വോട്ടിനും
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എം.രാജേഷ് 125 വോട്ടിനും
ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച മൊയ്തു കുട്ടുക്കന്‍ 119 വോട്ടിനും വിജയിച്ചു.
യു.ഡി.ഫ്-ബി.ജെ.പി പാനലിലെ മഴുവന്‍ ഭാരവാഹികളും വിജയിച്ചു.
6 എക്സിക്യൂട്ടീവ് മെമ്പര്‍മാരില്‍ 5 പേര് വിജയിക്കുകയും ഒരാള്‍ പരാജയപ്പെടുകയും ചെയ്തു.
സി പി എം ചേരിയിലെ വി.പ്രിയ എക്സിക്യുട്ടീവ് മെമ്പര്‍ സ്ഥാനത്തേക്ക് വിജയിച്ചു.
കോടതി ബാര്‍ അസോസിയേഷന് ഹാളില്‍ വച്ച് നടന്ന രഹസ്യ ബാലറ്റില്‍ 214 പേര് വോട്ട് ചെയ്തു.
225 അംഗങ്ങളാണ് ബാര്‍ അസോസിയേഷനിലുള്ളത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബാര്‍ അസോസിയേഷന് ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത് സമവായത്തിലൂടെയാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ഭാരവാഹിത്വം വീതിച്ചു നല്‍കാറാണ് പതിവ്.
ഇത്തവണ അത്തരമൊരു ചര്‍ച്ച നടക്കാത്തതിനാലാണ് ചേരി തിരിഞ്ഞു തെരഞ്ഞെടുപ്പ് നടന്നത്.
