കോണ്‍ഗ്രസ് മന്ദിരം തകര്‍ത്ത കേസില്‍ 4 സി.പി.എമ്മുകാര്‍ അറസ്റ്റില്‍

.തളിപ്പറമ്പ്: തളിപ്പറമ്പ് കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

മോറാഴയിലെ പ്രജീഷ്ബാബു(21), കീഴാറ്റൂരിലെ പ്രണവ്(28), കീഴാറ്റൂരിലെ എം.സി.അഖില്‍, കുറ്റിക്കോലിലെ രാജേഷ്(38) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ 13 ന് രാത്രി ഒന്‍പതരയോടെയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മറ്റി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മന്ദിരം അടിച്ചു തകര്‍ത്തത്.