ക്ഷേത്രത്തില്‍ മോഷണം: 50,000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: ക്ഷേത്രത്തില്‍ മോഷണം, 50,000 രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി.

മോറാഴ മുതുവാനിയിലെ കാര്‍ത്തിയില്‍ ഭഗവതിക്ഷേത്രത്തിലാണ് മോശണം നടന്നത്.

12 ന് വൈകുന്നേരം 6 നും 13 ന് വൈകുന്നേരം 5.30 നും ഇടയിലാണ് മോഷണം നടന്നതെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് നിരിച്ചന്‍ ദാമോദരന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍
പറയുന്നു.

ഓടിന്റെ നിലവിളക്ക്, പടിവിളക്ക്, തിരുവായുധം, പരിച എന്നിവയാണ് മോഷണം പോയത്.