കേളകത്തെ ബിവറേജ് ഔട്ട്‌ലെറ്റില്‍ കവര്‍ച്ച 11,040 രൂപയുടെ മദ്യം കവര്‍ന്നു.
കേളകം: ബിവറേജ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് 11,040 രൂപയുടെ മദ്യം കവര്ഡച്ച ചെയ്തതായി പരാതി. കേളകത്തെ് ബിവറേജ് ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.
കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത് 23 മദ്യക്കുപ്പികളാണ് മോഷ്ടാക്കള്‍ കടത്തിയത്.
സിസിടിവി കാമറകള്‍ എല്ലാം വിദഗ്ധമായി മറച്ചാണ് കവര്‍ച്ചനടത്തിയത്.
ഡി.ഡി.എല്‍ റോയല്‍ ആര്‍മി ഗ്രേപ്പ് ബ്രാണ്ടിയുടെ 500 മില്ലി ലിറ്റര്‍ കുപ്പികളാണ് മോഷ്ടിച്ചത്.
പൊലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും ഇതേവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ആഗസ്ത് 16 ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കേളകം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്.
ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനല്‍ചില്ല് തകര്‍ത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയില്‍ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്.
പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 17 മദ്യക്കുപ്പികള്‍ കണ്ടെത്തി.
ഔട്ട്ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകള്‍ പേപ്പര്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്.
അതിനാല്‍ത്തന്നെ മോഷണം വിദഗഗ്ദ്ധമായി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.
നേരത്തേ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് ആദ്യമാണെന്നാണ് പോലീസ് പറയുന്നത്.
നിരവധി ബ്രാന്റുകളുടെ ഫുള്‍ബോട്ടിലുകള്‍ ഉണ്ടായിരുന്നിട്ടും മോഷ്ടാവ് അചതൊന്നും തൊട്ടിട്ടുപോലുമില്ല.