ചന്തപ്പുരയിലെ തെയ്യം മ്യൂസിയം യാഥാര്‍ത്ഥ്യമാക്കും-മന്ത്രി കടന്നപ്പള്ളി.
പിലാത്തറ: സംസ്ഥാന മ്യൂസിയം വകുപ്പിന് കീഴില്‍ ചന്തപ്പുരയില്‍ പ്രഖ്യാപിച്ച തെയ്യം മ്യൂസിയം യഥാര്‍ത്ഥ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
രജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖാ-മ്യൂസിയം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ കടന്നപ്പള്ളിക്ക് ജന്മനാട്ടില്‍ നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ കണ്ടോന്താറില്‍ നല്കിയ സ്വീകരണ സമ്മേളനം സംസ്ഥാന കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. എം.വിജിന്‍ എം.എല്‍ എ അധ്യക്ഷതവഹിച്ചു.
ടി.വി.രാജേഷ്, കെ.പത്മനാഭന്‍, പി.പി.ദാമോദരന്‍, ടി.സുലജ, അജിത്ത് കുമാര്‍, സി.ബി.കെ.സന്തോഷ്, രാജേഷ്, അഡ്വ.കെ.വി. മനോജ് കുമാര്‍, ഹാഷിം, പി.വി.മുകുന്ദന്‍, ഒ.വി. നാരായണന്‍, വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഇ.പി. ബാലകൃഷ്ണന്‍ സ്വാഗതവും ടി.രാജന്‍ നന്ദിയും പറഞ്ഞു.
കണ്ടോന്താര്‍ സി.എച്ച്.ഹരിദാസ് സ്മാരക മന്ദിരത്തിന് സമീപത്തു നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മന്ത്രിയെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. എല്‍.ഡി.എഫ് ഘടകങ്ങള്‍ക്കു വേണ്ടി ഹാരാര്‍പ്പണവും നടന്നു. തെയ്യം മ്യൂസിയം നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കമമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്(എസ്) കല്യാശേരി ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ മന്ത്രി കടന്നപ്പള്ളിക്ക് നിവേദനം നല്‍കിയിരുന്നു.