ജനരോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച് നടത്തി പന്നിയൂര്‍ വില്ലേജ് യു.ഡി.എഫ് കമ്മറ്റി.
തളിപ്പറമ്പ്: യു.ഡി.എഫ് പന്നിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.ടി.സി-പൂമംഗലം-പന്നിയൂര്‍-പടപ്പേങ്ങാട് റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പന്നിയൂരില്‍ നിന്നും ചവനപ്പുഴയിലേക്ക് വമ്പിച്ച പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പന്നിയൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഡി സി.സി സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.നാസര്‍ പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. പി.കെ.സരസ്വതി, എം.എന്‍.പൂമംഗലം, കെ. ഷൗക്കത്തലി, കെ.വി.നാരായണന്‍, നൗഷാദ് പുതുക്കണ്ടം, ടി.ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി.ബീപാത്തു എന്നിവര്‍ സംസാരിച്ചു. ചവനപ്പുഴയില്‍ നടന്ന സമാപന സമ്മേളനം കെ.പി സി.സി. മെമ്പര്‍ അഡ്വ.വി.പി.അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. നാസര്‍ പന്നിയൂര്‍ അധ്യക്ഷത വഹിച്ചു. അലി മംഗര മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.പി.മുജീബ് റഹ്‌മാന്‍, അമല്‍ കുറ്റിയാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.വി.സുഭാഷ് സ്വാഗതവും ഒ.വി.ഗംഗാധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ജനകീയ പ്രതിഷേധ മാര്‍ച്ചിന് എം.അഹമ്മദ്, എം.വി പ്രേമരാജന്‍, പി. പി. നിസാര്‍, പി.പി.രാജേഷ്, കെ.വി.കെ അയ്യൂബ്, ആലി കാരാക്കൊടി, ടി.പി.സഈദ്, ഇസ്മായില്‍ മഴൂര്‍, മധുകുമ്പക്കര, നിമിഷ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.