പരിയാരത്ത് വീണ്ടും മോഷ്ടാക്കള്‍-മൂന്ന് വര്‍ഷത്തിനിടയില്‍ ഒറ്റ മോഷണത്തിലും പ്രതികളെ പിടിച്ചില്ല.
പരിയാരം: പരിയാരത്ത് വീണ്ടും മോഷണം, ഇത്തവണ നഷ്ടമായത് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമാദമായ നിരവധി മോഷണങ്ങളും സംഭവങ്ങളും നടന്നുവെങ്കിലും ഒന്നില്‍പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രധാന മോഷണങ്ങള്‍-
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിളയാങ്കോട്ടെ സദാശിവപുരം ശിവക്ഷേത്രത്തില്‍ 2020 മാര്‍ച്ച് 15 ന് നടന്ന മോഷണമാണ്. അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ശീവേലി പഞ്ചലോഹവിഗ്രഹവും വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും അന്ന് നഷ്ടപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന മോഷ്ടാക്കളെ പിടികൂടാന്‍ ലോക്ഡൗണ്‍ കാരണം സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
2021 ജൂണ്‍ ആറിനാണ് നരീക്കാംവള്ളി പഴിച്ചിയിലെ ആനപ്പള്ളി വീട്ടില്‍ ഷാജിനമ്പ്യാരുടെ വീട്ടില്‍ നിന്ന് പന്ത്രണ്ടര പവന്‍ സ്വര്‍ണവും 30,000 രൂപയും വെള്ളിനാണയങ്ങളും രണ്ട് കാമറകളും കവര്‍ച്ച ചെയ്തത്. കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ വീടിനും വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. മുന്‍വശത്തേത് ഉള്‍പ്പെടെ അഞ്ച് വാതിലുകള്‍ പൂര്‍ണമായി തകര്‍ത്തിരുന്നു. കൂടാതെ നാല് ബെഡ്റൂമുകളിലെ അലമാരകളും തകര്‍ത്ത സംഘം നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന കാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉള്‍പ്പെടെ ആറര ലക്ഷം രൂപയുടെ സാധനങ്ങളാണ് കൊണ്ടുപോയത്. ഏതാണ്ട് നാലുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വീടിന് സംഭവിച്ചത്. ഉദ്ദേശം പത്തരലക്ഷം രൂപയുടെ നഷ്ടമാണ് വീട്ടുകാര്‍ക്കുണ്ടായത്.
2022 നവംബര്‍ അഞ്ചിനാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളുടെയും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്റെതും ഉള്‍പ്പെടെ ഏഴ് മൊബൈല്‍ഫോണുകള്‍ മോഷണംപോയത്. ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം. രാത്രി വരാന്തയില്‍ ഉറങ്ങിയവരുടെ ഒരു ഐ ഫോണ്‍ ഉള്‍പ്പെടെ 6 ഫോണുകളാണ് കാണാതായത്. ഇരിട്ടി വിളക്കോട്ടെ ലിനീഷ്‌കുമാറിന്റെതാണ് നഷ്ടപ്പെട്ട ഐ ഫോണ്‍. കുപ്പം ചുടലയിലെ സി.വി.പ്രമോദും പരാതി നല്‍കിയിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ മനോജും പോലീസില്‍ പരാതി നല്‍കി. ഈ കേസിലും ഒന്നും നടന്നില്ല.
2022 നവംബര്‍ മാസത്തില്‍ മൂന്നിടങ്ങളില്‍ നടന്ന കവര്‍ച്ചയില്‍ 29 പവന്‍ സര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയി.
കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ നിന്നും 16 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാക്കള്‍ ഇരിങ്ങലില്‍ കീരന്റകത്ത് മുഹ്സീനയുടെ വീട്ടില്‍ നിന്ന് 13 പവനും 20,000 രൂപയും മോഷ്ടിച്ചു.
ചെനയന്നൂരിലെ പി.കെ.അബ്ദുള്ളയുടെ വീട്ടില്‍ നിന്നും 1200 ദിര്‍ഹം(30,000 രൂപ)മാണ് മോഷ്ടിച്ചത്. മൂന്ന് വീടുകളുടെയും മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
കുഞ്ഞിക്കണ്ണനും കുടുംബവും കഴിഞ്ഞ നവംബര്‍ 5 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തെ മുറികളെല്ലാം അലമാരകളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. നാല് മാലകളും നാല് വളകളും കമ്മലുകളും ഉള്‍പ്പെടെയാണ് 16 പവന്‍ സ്വര്‍ണം മോഷ്ടാവ് കൊണ്ടുപോയത്.
മുഹ്സീനയുടെ ഭര്‍ത്താവ് സക്കരിയ്യ ബംഗളൂരുവില്‍ കച്ചവടാവശ്യത്തിന് പോയതിനാല്‍ ഇവര്‍ രാത്രി വീട് പൂട്ടി തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു. പി.കെ.അബ്ദുള്ള നവംബര്‍ 3 ന് കുടുംബവുമായി വയനാട്ടിലേക്ക് പോയതായിരുന്നു.
2023 മാര്‍ച്ച് 3 ന് ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് കാസര്‍കോട് ബളാലിലെ ഹരീഷ്‌കുമാര്‍(49)നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നുവെങ്കിലും സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. ഇവരാരാണെന്ന് കണ്ടുപിടിക്കാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. പിലാത്തറ ഐശ്വര്യ ജ്വല്ലറിയോട് ചേര്‍ന്ന മുറിയുടെ ഷട്ടറാണ് ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.
്ര