കൊലക്കേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന് വധഭീഷണി.
കണ്ണൂര്‍: കൊലക്കേസ് പ്രതിക്കെതിരെ സാക്ഷിപറഞ്ഞ വിരോധത്തിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.
കൊറ്റാളി ശാദുലിപ്പള്ളി റോഡിലെ നിയാസിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
2015 ഒക്‌ടോബര്‍-19 ന് അജിത്ത്കുമാര്‍ എന്നയാളെ ഇരുമ്പുവടികൊണ്ട് തലക്കടിച്ചുകൊന്ന കേസിലെ പ്രതിയാണ് നിയാസ്.
ഈ കേസില്‍ സാക്ഷിപറഞ്ഞതിനാണ് അജിത്ത്കുമാറിന്റെ സുഹൃത്ത് കൊറ്റിളി ശാദുലിപ്പള്ളി റോഡിലെ അത്താഴക്കുന്ന്
മസജിദിന് സമീപത്തെ ടി.കെ.നിസാമുദ്ദീനെ കഴിഞ്ഞ 8 ന് രാത്രി 7.30 ന് നിയാസ് അത്താഴക്കുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.