നിരോധിത പുകയില ഉൽപ്പങ്ങളുമായി പുതിയങ്ങാടിയിൽ യുവാവ് പോലീസ് പിടിയിൽ
പുതിയങ്ങാടി സ്വദേശി മുഹമ്മദ് അറഫാത്ത് ആണ് പിടിയിലായത്
പഴയങ്ങാടി: നിരോധിത പുകയില ഉൽപ്പങ്ങളുമായി പുതിയങ്ങാടിയിൽ യുവാവ് പോലീസ് പിടിയിൽ.
പുതിയങ്ങാടി സ്വദേശി മുഹമ്മദ് അറഫാത്ത് കെ.ടി (34) യാണ് പഴയങ്ങാടി പോലീസ് പിടിയിലായത്.
ഇന്ന് രാവിലെ 11: 15 ന് പുതിയങ്ങാടി ഐസ് പ്ലാൻ്റിന് സമീപമായിരുന്നു സംഭവം.
പഴയങ്ങാടി എസ് ഐ പി.ടി ഷാജിമോനും സംഘവും പുതിയങ്ങാടി പട്രോളിങ്ങ് നടത്തുമ്പോഴാണ് പുതിയങ്ങാടി ഐസ് പ്ലാൻ്റിംന് സമീപത്ത് വച്ചാണ് മുഹമ്മദ് അറഫാത്ത് നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾലിപ് എന്നിവയുടെ നിരവധി പാക്കറ്റുകൾ സഹിതം പോലീസ് പിടിയിലായത്.
പോലീസിനെ കണ്ടയുടാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിടികൂടുകയായിരുന്നു.
വിദ്യാർത്ഥികളടക്കമുള്ളവർക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രധാനിയായ ഇയാൾ സമാന സംഭവത്തിൽ പിടിയിലായിരുന്നു.
എസ് ഐ ഷാജിമോനോടൊപ്പം, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, പോലീസ് ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ ശരത്ത് എന്നിവരും ഉണ്ടായിരുന്നു.