കഞ്ചാവ് സഹിതം ഓട്ടോഡ്രൈവര്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

മാതമംഗലം എം എം ബസാര്‍ സ്വദേശി എ.അഷ്‌കര്‍(40)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇയാളുടെ പേരില്‍ എന്‍ ഡി പി എസ് കേസെടുത്തു.

തളിപ്പറമ്പ് ചിറവക്ക് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 128 ഗ്രാം കഞ്ചാവ് സഹിതം കെ.എല്‍. 58 എഫ് 1932 നമ്പര്‍ ഓട്ടോറിക്ഷയില്‍യില്‍ സഞ്ചരിക്കവെ ഇയാള്‍ കുടുങ്ങിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.കെ.രാജേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, ടി.വി.ശ്രീകാന്ത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും റെയിഡില്‍ പങ്കെടുത്തു.