ടോര്‍ട്ടില്ല കഫെയില്‍ കത്തിവീശല്‍ ജീവനക്കാരന് ഗുരുതര പരിക്ക്.
തളിപ്പറമ്പ്: കോഫി പാര്‍സല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കത്തിവീശല്‍, കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ
ജീവനക്കാരന്‍ ചൊറുക്കളയിലെ വെള്ളത്താന്റകത്ത് വീട്ടില്‍ വി.മുസമ്മിലിനെ(23) കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
26 ന് രാത്രി 11.40 ന് മദ്രസക്ക് സമീപത്ത ടോര്‍ട്ടില്ല കഫെയിലാണ് സംഭവം.
അടിക്കുംപാറ സ്വദേശി സലാം എന്ന കുറുക്കന്‍ സലാമിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.