കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു, മരത്തില്‍ കയറി അത്മഹത്യാ ഭീഷണിമുഴക്കി.
കണ്ണൂര്‍: റിമാന്റ് തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും ജയില്‍ വളപ്പിലെ മരത്തില്‍ കയറിആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരന്‍ ഇസ്സൂദ്ദീനാണ് ഗേറ്റിലേക്ക് പോകാന്‍ അനുവദിക്കാത്തതിന് അസി.പ്രിസണ്‍ ഓഫീസര്‍ ശ്രീജിത്തിനെയും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പ്രവീഷിനേയും ആക്രമിച്ചത്.
തുടര്‍ന്ന് പ്രതി മരത്തില്‍ കയറി അത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ഇസ്സുദ്ദീന്റെ പേരില്‍ കേസെടുത്തത്.