രണ്ടുപേര്‍ക്ക് ട്രെയിന്‍തട്ടി പരിക്കേറ്റു-സംഭവം പയ്യന്നൂരില്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടുപേര്‍ക്ക് ട്രെയിന്‍തട്ടി ഗുരുതരമായി പരിക്കേറ്റു.
ഒളവറ സ്വദേശി ഗംഗാധരന്‍(65), പുറക്കുന്ന് പെരുന്താട്ടിലെ എന്‍.വി.സുരേഷ്(38) എന്നിവര്‍ക്കാണ് വ്യത്യസ്ത സംഭവങ്ങളില്‍ പരിക്കേറ്റത്.
രാത്രി 8.05 നാണ് ഗംഗാധരനെ റെയില്‍പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
തലയോട് പൊട്ടിയ നിലയിലാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.
എട്ടരയോടെയാണ് സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടത്.
പയ്യന്നൂര്‍ അഗ്നിശമനസേന എത്തിയാണ് ഇരുവരേയും ആംബുലന്‍സില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരത്തും എത്തിച്ചത്.
സുരേഷിനെ ഇന്നലെ രാത്രി തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഗംഗാധരന്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.