മന്‍സൂര്‍ അലിഖാനെതിരെ പോലീസ് കേസെടുത്തു.
ചെന്നൈ: തെന്നിന്ത്യന്‍ താരം തൃഷയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശം തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ളത്. ദേശീയ വനിത കമ്മീഷന്‍ നടനെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ലിയോ സിനിമയില്‍ തൃഷയ്ക്കൊപ്പം ബെഡ് റൂം സീനില്‍ അഭിനയിക്കണം എന്നാണ് താന്‍ ആഗ്രഹിച്ചത് എന്ന മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശത്തിനെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധമാണുണ്ടായത്. ഇതിന് പിന്നാലെ വനിത കമ്മീഷല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.
മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. നടന്റെ പരാമര്‍ശങ്ങളില്‍ അസോസിയേഷന്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.