കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നാളെ(28/12) ചെറുതാഴം സഭായോഗം വേദിയില്‍
ചെറുതാഴം: കേന്ദ്ര വിദേശകാര്യ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി നാളെ രാവിലെ 10 ന് ചെറുതാഴം ശ്രീരാഘവപുരം സഭായോഗം വാര്‍ഷികസഭയുടെയും വേദഭജനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
സഹസ്രനാമലക്ഷാര്‍ച്ചനക്കും വേദസമര്‍പ്പണത്തിനും കലശാഭിഷേകത്തിനും ശേഷം കണ്ണിശ്ശേരിക്കാവില്‍ നടക്കുന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി ശ്രീമദ് സച്ചിദാനന്ദഭാരതി ഭദ്രദീപം കൊളുത്തും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സഭായോഗം ഗോമിത്ര പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്യും.
പണ്ഡിതരത്‌നം വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.
നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരി, നെഡ്ഢം ഭവത്രാതന്‍ നമ്പൂതിരി,
പി.നാരായണന്‍ കുട്ടി, കെ.വി.ജയചന്ദ്രന്‍, ചെറുതാഴം ചന്ദ്രന്‍, എസ്.ഹരിഹര അയ്യര്‍, കുടല്‍മന വിഷ്ണു നമ്പൂതിരി, പോടൂര് മാധവന്‍ നമ്പൂതിരി, ചെറുകുടല്‍ കേശവന്‍ നമ്പൂതിരി,
ഡോ. ധന്യ അന്തര്‍ജനം എന്നിവര്‍ സംസാരിക്കും. വൈകുന്നേരം പാഠകം, അക്ഷരശ്ലോകസദസ്സ് , സംഗീതകച്ചേരി, നിറമാല, വലിയ ഗുരുതി എന്നിവ നടക്കും. കഴിഞ്ഞ ഡിസംബര്‍ 25 നാണ് സഭായോഗം ആരംഭിച്ചത്.