കുപ്പത്ത് ബസിടിച്ച് ഷെല്‍ട്ടര്‍ തകര്‍ന്ന് നാലുപേര്‍ മരിക്കാനിടയാക്കിയ സംഭവം-കേസിന്റെ വിധി 30 ന്.
തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ച് കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കാനിടയായ കേസിന്റെ വിധി 30 ന്.
ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രഖ്യാപിക്കുക.
പി.എന്‍.ആര്‍.ബസ്സ് ഡ്രൈവര്‍ ഉദിനൂരിലെ പറമ്പത്ത് വീട്ടില്‍ വി.രാഹുല്‍ (38) ആണ് പ്രതി.
2010 സപ്തംമ്പര്‍ ഒന്നിന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
പയ്യന്നൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസാണ് അപകടത്തിന് കാരണമായത്. ബസ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്ന തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌ക്കൂളിലെ
വിദ്യാര്‍ത്ഥികളായ ടി.കെ.കുഞ്ഞാമിന(15) കെ.എം.കദീജ (15) എ.സി.ഖാദര്‍ (52) എന്നിവര്‍ ഉള്‍പ്പെടെ 4 പേര്‍ മരണപ്പെടുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പറ്റുകയും ചെയ്തിരുന്നു.
കുപ്പത്തെ പുതിയ പുരയില്‍ മുഹമ്മദ് ഷെരീഫിന്റെ പരാതിയിലാണ് പോലീസ്‌കേസെടുത്തത്.
സംഭവം നേരില്‍ കണ്ട സീതി സാഹിബ് ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ കെ.അബ്ദുള്ള, പരിക്ക് പറ്റിയ റിസ്‌വാന വിദ്യാര്‍ത്ഥികളായ ഷര്‍ഹാന, ടി.കെ.ജംഷീറ പോലീസ് ഓഫീസര്‍മാരായ ടി.മധുസൂദനന്‍, ഡി.പ്രമോദ്, പി.ജെ.ജോയ്, പി.ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍, കെ.ഗോപാലകൃഷ്ണന്‍,
ഡോക്ടര്‍മാരായ ലതികദേവി, ആര്‍.കെ.റമിത്ത്, ശ്രീധരന്‍ ഷെട്ടി, രാഗേഷ്, ആര്‍.ടി.ഒ.ഒ.കെ.അനില്‍കുമാര്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ: പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരാവുന്നത്.