ലാസ്യ ഇനി വടക്കന്‍ കേരളത്തിന്റെ കലാമണ്ഡലമാവും, പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം ജനുവരി ഒന്നിന്.

 

പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി ഒന്നിന് നടക്കും.

ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം കല്ലംവള്ളിക്കുന്നിലാണ് ശിലാസ്ഥാപന പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചക്ക്ശേഷം 2.30 ന് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ. ആര്‍.ബിന്ദു ശിലാസ്ഥാപനം നിര്‍വ്വഹിക്കും.

എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

കെട്ടിടസമുച്ചയത്തിന്റെ രേഖാചിത്രം കൈമാറ്റം ചീഫ് ആര്‍ക്കിടെക്റ്റ് ടി.വി.മധുകുമാര്‍ നിര്‍വ്വഹിക്കും.

ജ്യോതിസദനം മാധവപൊതുവാള്‍ ധനസമാഹരണം ഉദ്ഘാടനം ചെയ്യും.

എം.എല്‍.എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.ഐ.മധുസൂതനന്‍, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ഫോക്ലോര്‍ അക്കാദമി സെക്രട്ടെറി എ.വി.അജയകുമാര്‍,

ക്ഷേത്രകലാ അക്കാദമി സെക്രട്ടെറി കൃഷ്ണന്‍ നടുവലത്ത്, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, ബ്ലോക്ക് മെമ്പര്‍ കെ.എം.ശോഭ, പഞ്ചായത്തംഗം പി.പി.അംബുജാക്ഷന്‍, വി.പി.ശാന്ത, പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍, ഗുരു എന്‍.വി.കൃഷ്ണന്‍,

ഗുരു മാധവന്‍ കാമ്പ്രത്ത്, സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഡോ.ചെറുതാഴം കുഞ്ഞിരാമ മാരാര്‍, ചെറുതാഴം ചന്ദ്രന്‍, കെ.കെ.ആര്‍.വെങ്ങര, പി.പി.ദാമോദരന്‍, സി.എം.വേണുഗോപാലന്‍, ഐ.വി.ശിവരാമന്‍, യു.വി.രാജീവന്‍, ഫാ.ജോണ്‍സണ്‍ സിമേത്തി,

ഹമീദ് ഹാജി, കെ.പത്മനാഭന്‍, പി.പി.കരുണാകരന്‍ മാസ്റ്റര്‍, എം.ബാലകൃഷ്ണന്‍, നജ്മുദ്ദീന്‍ പിലാത്തറ, റിനോയ് ഫെലിക്സ്, ടി.സന്തോഷ്‌കുമാര്‍, പി.ഫാത്തിമ ഹുദ ന്നെിവര്‍ പ്രസംഗിക്കും.

സംഘാടകസമിതി ചെയര്‍മാന്‍ എം.ശ്രീധരന്‍ സ്വാഗതവും ഡോ.കലാമണ്ഡലം ലത ഇടവലത്ത് നന്ദിയും പറയും

വാര്‍ത്താ സമ്മേളനത്തില്‍ എം.ശ്രീധരന്‍, ഡോ.കലാമണ്ഡലം ലത, തമ്പാന്‍ കാമ്പ്രത്ത്, സിദ്ധാര്‍ത്ഥന്‍ വണ്ണാരത്ത്, എം.വി.രവി, ടി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.