കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസ്. എന്‍.എസ്.എസ് ക്യാമ്പ് തുടങ്ങി.
പരിയാരം: കെ.കെ എന്‍ പരിയാരം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് ക്യാമ്പ് ഇരിങ്ങല്‍ എ യു പി സ്‌കൂളില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.വി.സജീവന്‍, ദൃശ്യദിനേശന്‍, പി.ടി.എ പ്രസിഡന്റ് വി.വി.ദിവാകരന്‍, പ്രിന്‍സിപ്പാള്‍ കെ.അനില്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ സി.ഷീന, കുര്യന്‍ മാത്യു, ശ്രീജിത് എസ് നായര്‍, ടി.പ്രകാശന്‍, റിദ ഫാത്തിമ, ദേവിക എന്നിവര്‍ പ്രസംഗിച്ചു.