ഉല്‍സവം തുടങ്ങിയിട്ട് 48 വര്‍ഷം.

ഉല്‍സവം തുടങ്ങിയിട്ട് ഇന്നേക്ക് 48 വര്‍ഷം. 1975 നവംബര്‍ 21 നാണ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്.

നേരത്തെ കാറ്റുവിതച്ചവന്‍, കവിത എന്നീ രണ്ട് സിനിമകള്‍ റവ.സുവിക്കും നടി വിജയനിര്‍മ്മലക്കും വേണ്ടി സംവിധാനം ചെയ്തു കൊടുത്ത ഐ.വി.ശശിയുടെ സ്വന്തം പേരിലുള്ള ആദ്യത്തെ സിനിമയാണ് ഉല്‍സവം.

കെ.പി.ഉമ്മറിനെ നായകനാക്കി അവതരിപ്പിച്ച സിനിമയില്‍ സോമന്‍, സുകുമാരന്‍, രാഘവന്‍, റാണിചന്ദ്ര, ശ്രീവിദ്യ, വിന്‍സെന്റ്, ബഹദൂര്‍, ശങ്കരാടി, കുതിരവട്ടംപപ്പു, കവിയൂര്‍പൊന്നമ്മ, ജനാര്‍ദ്ദനന്‍, ആലുംമൂടന്‍, പ്രതാപചന്ദ്രന്‍, ടി.എസ്.മുത്തയ്യ, സാധന, ഹരി നീണ്ടകര എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എം.പി.രാമചന്ദ്രനാണ് മുരളിമൂവിസിന് വേണ്ടി ഉല്‍സവം നിര്‍മ്മിച്ചത്.

അലപ്പി ഷെരീഫാണ് കഥ, തിരക്കഥ, സംഭാഷണവും തയ്യാറാക്കിയത്.

ക്യാമറ വിപിന്‍ദാസും ചിത്രസംയോജനം കെ.നാരായണനും കലാസംവിധാനം ഐ.വി.ശശിയുമാണ്. കുര്യന്‍ വര്‍ണശാലയാണ് പരസ്യങ്ങളൊരുക്കിയത്.

ഷീബ ഫിലിംസാണ് വിതരണക്കാര്‍.

പൂവ്വച്ചല്‍ഖാദര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എ.ടി.ഉമ്മര്‍.

ശുദ്ധജലമില്ലാത്ത ഒരു ദ്വീപില്‍ താമസിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞ ഉല്‍സവം ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട സിനിമയാണെങ്കിലും ഐ.വി.ശശിയുടെ ക്ലാസിക് സിനിമകളിലൊന്നാണെന്ന് പറയാം.

ഉല്‍സവത്തിന് സേഷം മുരളി മൂവീസിനുവേണ്ടി ആലിംഗനം, അനുഭവം, ണംഗീകാരം, അവളുടെ രാവുകള്‍, ആറാട്ട്, ഇണ, ലക്ഷ്മണരേഖ എന്നീ സിനിമകള്‍ ശശി സംവിധാനം ചെയ്തു.

ഗാനങ്ങള്‍-

1-ആദ്യസമാഗമ ലജ്ജയിലാതിര-യേശുദാസ്, ജാനകി.
2-ഏകാന്തതയുടെ കടവില്‍-യേശുദാസ്.
3-കരിമ്പുകൊണ്ടൊരു-മാധുരി.
4-സ്വയംവരത്തിനു പന്തലൊരുക്കി-യേശുദാസ്, ജാനകി.