മതിലിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു.
കാസര്‍ഗോഡ്: മതില്‍ ഇടിഞ്ഞുവീണ് കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. കാസര്‍ഗോഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ ലോഡ്ജിന്റെ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ബസ്സയ്യ, ലക്ഷ്മതാ എന്നീ തൊഴിലാളികള്‍ മതിലിനടിടിയില്‍ പെട്ടു. ഇരുവരെയും അഗ്‌നിരക്ഷസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംരണ്ടു പേരും മരണപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.സന്തോഷ്‌കുമാര്‍, സിനിയര്‍ ഫയര്‍ ഓഫിസര്‍ വി.എന്‍.വേണുഗോപാല്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എം.ഉമ്മര്‍, എം.ആര്‍.രജ്ഞിത്ത്, എം.കിഷോര്‍, എസ്.സൂരജ്കുമാര്‍, ഫയര്‍മാന്‍ ഡ്രൈവര്‍ എന്‍.വി അനീഷ്, വിനോദ് ജോസഫ് , ഹോംഗാര്‍ഡ് വി.അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.