വാര്യര്‍സമാജം ഓണാഘോഷവും കുടുംബസംഗവും.

തളിപ്പറമ്പ്: സമസ്ത കേരള വാരിയര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് ഓണാഘോഷവും കുടുംബസംഗമവും തൃച്ചംബരം തുളസി ഹാളില്‍ നടന്നു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ടി.നാരായണവാര്യര്‍ അധ്യക്ഷത വഹിച്ചു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണ വാര്യര്‍, വനിതാ വേദി പ്രസിഡന്റ് പി.ടി.സത്യലക്ഷ്മി, കെ.വി.ഉണ്ണികൃഷ്ണന്‍,ടി.വി.ചന്ദ്രഭാനു എന്നിവര്‍ പ്രസംഗിച്ചു.

സമാജം വനിതാ വിഭാഗമായ ശ്രീദുര്‍ഗ വനിതവേദി നയിച്ച കലാപരിപാടികളും ടി.വി.പങ്കജാക്ഷന്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളലും അരങ്ങേറി.