പി.ജി.ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സൂചന സമരം നടത്തി.

പരിയാരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പി.ജി.ഡോക്ടര്‍മാരും എം.ബി.ബി.എസ്-ദന്തല്‍ ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളും സൂചനാ സമരം നടത്തി.

സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു സമരം.

സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ അലംഭാവം, അമിതമായ ഫീസ് വര്‍ദ്ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം പി.ജി.അസോസിയേഷന്‍ പ്രതിനിധി ഡോ.അരുണ്‍ ടോണിയോ ഉദ്ഘാടനം ചെയ്തു.

എംബിബിഎസ് ഹൗസ് സര്‍ജന്‍ അസോസിയേഷനിലെ ഡോ.അരുണിമ, ഡോ.അസീം, ഡെന്റല്‍ ഹൗസ് സര്‍ജന്‍ അസോസിയേഷനിലെ ഡോ.നിവേദിത എന്നിവര്‍ പ്രസംഗിച്ചു.