ഈ മാലിന്യം എവിടെയാ-ലഡാക്കിലാ? നഗരസഭയിലെ സാറന്‍മാര്‍ക്ക് കണ്ണും മൂക്കും ഇല്ലേ?

തളിപ്പറമ്പ്: ഇന്ന് രാവിലെ 10 മണിക്ക് ശുചിത്വ പ്രഖ്യാപനം നടക്കുന്ന തളിപ്പറമ്പ് നഗരസഭയിലെ ദേശീയപാതയില്‍ നിന്നുള്ള കാഴ്ച്ചാണിത്.

കടുത്ത ദുര്‍ഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാന്‍ പോലും പ്രയാസം നേരിടുകയാണ്.

കാക്കാത്തോട് വഴി ഒഴുകിവരുന്ന മലിനജലം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന വഴിയാണിത്.

വര്‍ഷങ്ങളായി ഈ നാര്‌റം ജനം സഹിക്കുകയാണ്. ഇതുവഴി കക്കൂസ് മാലിന്യങ്ങള്‍ വരെ ഒഴുക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

എന്തുകൊണ്ട് ഈ തോട് മാലിന്യവാഹനിയായി മാറിയെനന്ത് ഉത്തരവാദപ്പെട്ടവര്‍ അന്വേഷിക്കുന്നില്ല.

ഈ മാലിന്യവെള്ളം ഒഴുകിപ്പോകുന്നതിന് ഒരു പരിഹാരം കാണാതെ ആരെ ബോധിപ്പിക്കാനാണ് ഈ ശുചിത്വ പ്രഖ്യാപനം എന്നാണ് തളിപ്പറമ്പുകാരുടെ ചോദ്യം.

എന്തായാലും സൈദ്ധാന്തികമായി കാര്യങ്ങളെ വിശകലനം ചെയ്യുന്ന ശുചിത്വ പ്രഖ്യാപനം നടത്തുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ മാലിന്യത്തിന്റെ സൈദ്ധാന്തിക വിശകലനം നടത്തുമെന്ന് പ്രതീക്ഷിക്കാം.