ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് ലസാരോ ഫാഷന്‍ അക്കാദമി.

പയ്യന്നൂര്‍: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലസാരോ ഫാഷന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

പയ്യന്നൂരിലെ ഹരിത കര്‍മ്മസേന അംഗങ്ങളെയാണ് പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോയും സമ്മാനങ്ങളും നല്‍കുകയും ചെയ്തത്.

ചടങ്ങില്‍ അക്കാദമി ഡയറക്ടര്‍ കെ.പി.ജോബി, പ്രിന്‍സിപ്പല്‍ സനല്‍ ലാല്‍, സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ ഷാഹിന എന്നിവര്‍ പങ്കെടുത്തു