154-ാം ജന്‍മവാര്‍ഷികത്തില്‍ 154 ഗാന്ധി പ്രതിമകളുമായി ചെമ്പ്രക്കാനം ശില്‍പ്പകലാ അക്കാദമി.

 

തൃക്കരിപ്പൂര്‍: രാഷ്ടപിതാവ് മഹാത്മാഗാന്ധിജിയുടെ 154-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ചെമ്പ്രകാനം ചിത്ര ശില്‍പ്പകല അക്കാദമിയുടെയും തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ചിത്ര ശില്പകല ക്യാമ്പ് സംഘടിപ്പിച്ചു.

ചരിത്രം മറന്നു പോകുന്ന ജനതയ്ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ മഹാത്മാവിന്റെ ജീവിത സമര്‍പ്പണത്തിന്റെ ദീപം തെളിയിക്കുക എന്നതാണ് ശില്‍പ്പ രചനയില്‍ കൂടി ചിത്രശില്‍പകലാ അക്കാദമി ഉദ്ദേശിക്കുന്നതെന്ന് ചെമ്പ്രകാനം ചിത്രശില്‍പകലാ അക്കാദമി ചെയര്‍മാനും പ്രശസ്ത ശില്‍പിയുമായ രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ പറഞ്ഞു.

ഒരു കിലോ മുതല്‍ 5 കിലോ വരെ കളിമണ്ണ് ഉപയോഗിച്ചാണ് ഗാന്ധിജിയുടെ ശില്പരചന പൂര്‍ത്തീകരിച്ചത്.

17 ല്‍ അധികം വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികളായ 14 പേര്‍ ചേര്‍ന്നാണ് മഹാത്മാവിന്റെ 154 ശില്‍പ്പരചനകള്‍ സൃഷ്ടിച്ചത്.

ജി യു പി സ്‌കൂള്‍ നാലിലാംകണ്ടം, വിഎച്ച്എസ് എസ് ചായ്യോത്ത്, ജി യുപിഎസ് പാടിക്കല്‍, ജി ഡബ്ല്യുപിഎസ് കൊടക്കാട്, യുപിഎസ് പൊതാവൂര്‍,, കെ എം വി എച്ച് എസ് കൊടക്കാട് തുടങ്ങിയ 17 വിദ്യാലയങ്ങളില്‍ നിന്ന് 154 പേര്‍ പങ്കെടുത്തു.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്രയും വലിയ ശില്പകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എട്ടു വര്‍ഷമായി സൗജന്യമായി പഠിപ്പിച്ചുവരുന്ന ചിത്രശില്പ അക്കാദമി കേരള ലളിതകലാ അക്കാദമി യുമായി സഹകരിച്ചുകൊണ്ട് നാല് ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

ഈ ക്യാമ്പിലെ ശില്പങ്ങളുടെ പ്രദര്‍ശനം കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍(നാളെ)രണ്ടാം തീയതി 11 മണിക്ക് നിര്‍വ്വഹിക്കും.