വയോജനങ്ങൾ നാടിൻ്റെ സമ്പത്ത്: എ.ഡി.എം-കെ.കെ. ദിവാകരൻ
കണ്ണപുരം: നമുക്ക് മുമ്പേ നടന്ന വയോജനങ്ങളെ ചേർത്തു പിടിക്കേണ്ടതും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.കെ.ദിവാകരൻ.
ലോക വയോജന ദിനത്തോടനുബന്ധിച്ച് ദേശീയ ഇലക്ഷൻ കമ്മീഷൻ്റെ ആഭിമുഖത്തിൽ കല്യാശ്ശേരി നിയോജക മണ്ഡത്തിലെ മുതിർന്ന വോട്ടറായ കണ്ണപുരം ജുമാ മസ്ജിദിനു സമീപത്തെ പി.കെ. ഹൗസിൽ മറിയുമ്മയെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ചടങ്ങിൽ വെച്ച് എ.ഡി.എം മറിയുമ്മയെ പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു.
ചടങ്ങിൽ കണ്ണൂർ തഹസിൽദാറും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസറും കൂടിയായ സുരേഷ് ചന്ദ്ര ബോസ് അധ്യക്ഷത വഹിച്ചു.
ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ്, സീനിയർ സൂപ്രണ്ട് കെ.സജീവ് കുമാർ, കണ്ണൂർ താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ.ജയരാജ്,
കല്യാശ്ശേരി വില്ലേജ് ഓഫീസർ പി.വി.വിനോദ് ,വില്ലേജ് അസിസ്റ്റൻ്റ് ബിലഹരി ആര്യാട്ട്, ബൂത്ത് ലെവൽ ഓഫീസർ എം.അനസ്, കുടുംബാംഗങ്ങൾ, പൗര പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു .