തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു
തളിപ്പറമ്പ: തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൃച്ചംമ്പരം അമൃത ഓഡിറ്റോറിയത്തില്‍ വയോജനസംഗമം നടത്തി.
ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
വിമല ടീച്ചര്‍, രഞ്ജിത്ത് കണ്ണപുരം എന്നിവര്‍ ക്ലാസ് നയിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പി.പി.മുഹമ്മദ് നിസാര്‍, പി.റജില, എം.കെ.ഷബിത, കെ.നഫീസബീബി, കെ.പി. ഖദീജ,
കൗണ്‍സിലര്‍മാരായ കെ.വത്സരാജ്, പി.വി.സുരേഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമാര്‍, പി.പ്രദീപ് കുമാര്‍, സി.വി.ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.