സ്‌നേഹപൂര്‍വ്വം പെരുമാറിയതിന് വീട്ടില്‍ അതിക്രമിച്ച്കയറി ആക്രമിച്ചതായി പരാതി.
തളിപ്പറമ്പ്: പട്ടികജാതിക്കാരിയായ വീട്ടമ്മയെയും കുടുംബത്തെയും വീട്ടിൽ അതിക്രമിച്ചു കയറി അക്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തിൽ തളിപ്പറമ്പ് പോലീസ് മൂന്നു പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
റിതിൻ, യദുകൃഷ്ണൻ, സരിഗ എന്നിവരുടെ പേരിലാണ് കേസ്.
ഒക്ടോബർ 3ന് രാത്രി 11 നും 12 നും ഇടയിലാണ് സംഭവം. പറശിനിക്കടവ് ഹയർ സെക്കണ്ടറി സ്ക്കൂളിന് സമീപത്തെ സോപാനം ഹൗസിൽ എ.വി.ദീപ്തിയുടെ (31) പരാതിയിലാണ് കേസ്.
റിതിൻ്റെ മാതാവിനോട് സ്നേഹപൂർവ്വം പെരുമാറിയതിനാണ് തൻ്റെ ഭർത്താവും കുട്ടിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.