ഗാര്‍ഹികപീഡനനിയമപ്രകാരം ഭര്‍ത്താവിന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിൻ്റെ പേരിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തു.
പന്നിയൂർ പൂമംഗലത്തെ ബിജോയ് ഭാർഗവൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഭാര്യ പട്ടുവം കാവുങ്കൽ ബസ്റ്റോപ്പിന് സമീപത്തെ കണ്ണാലയം വീട്ടിൽ മാളു ശ്രീ (31) ൻ്റെ പരാതിയിലാണ് കേസ്.
2010 ഫിബ്രവരിയിൽ വിവാഹിതരായതിന് ശേഷം പീഡിപ്പിച്ചതായാണ് പരാതി.