വ്യാപാരോത്സവം 2023ന് തുടക്കമായി-സിനിമാതാരം നന്ദനാ രാജന്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ്, തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപാരോത്സവം 2023 ന് തുടക്കമായി.
ഒക്ടോബര്‍ 5 മുതല്‍ അസോസിയേഷന്റെ മെമ്പര്‍മാരുടെ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുകക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ സമ്മാന കൂപ്പണ്‍ ലഭിക്കും.
ഏകദേശം അരക്കോടി വില വരുന്ന 7000 സമ്മാനങ്ങള്‍ ആണ് ഈ കാലയളവില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ഉപഭോക്താക്കല്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നത്.
പദ്ധതിയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം ടൗണ്‍സ്‌ക്വയറില്‍ പ്രശസ്ത സിനിമാതാരം നന്ദന രാജന്‍ ഉദ്ഘാടനം ചെയ്തു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ് റിയാസ് അധ്യക്ഷത വഹിച്ചി. പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായ എം.പി.ഹസന്‍ ഇസ്‌കാന്‍ ജ്വല്ലറി, വി.മുഹമ്മദ് റാഫി ഷൂ ബീ ഡു ഷൂസ്& ബാഗ്‌സ്, ജബീര്‍ സെഞ്ച്വറി ഫാഷന്‍സിറ്റി, ജെ.ആര്‍.മിന്‍ഹാജ് നിയര്‍ബി ഹൈപ്പര്‍ മാര്‍ക്കറ്റ്, വി.ഫര്‍സീന്‍ കെ.എം.പ്ലൈവുഡ്‌സ് & ഹാര്‍ഡ് വേഴ്സ് എന്നിവര്‍ക്ക് സമ്മാന കൂപ്പണുകള്‍ നല്‍കിക്കൊണ്ടാണ് ഉല്‍ഘാടനം നടന്നത്.
വ്യാപാരോത്സവ് കോര്‍ഡിനേറ്റര്‍ എം.എ. മുനീര്‍ പദ്ധതി വിശദീകരിച്ചു.
തളിപ്പറമ്പ് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ടൗണ്‍ വാര്‍ഡ് കൗണ്‍സിലറും പൊതുമരാമത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.പി.നിസാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.വത്സരാജ്, തളിപ്പറമ്പ് സബ് ഇന്‍സ്പെക്ടര്‍ കെ.ദിനേശന്‍, വ്യാപരി വ്യവസായി സമിതി പ്രസിഡന്റ് കെ.വി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ പ്രവര്‍ത്തക സമിതി അംഗം മജീഷ്യന്‍ വി.വി.നാരായണന്റെ മാജിക് ഷോയും അരങ്ങേറി.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.
സംഘടനയുടെ ഭാരവാഹികള്‍ നേതാക്കന്മാര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത വിളംബര ജാഥയും നടന്നു.