വെദിരമന വിഷ്ണു നമ്പൂതിരി സ്മൃതി സംഗമം ജൂണ്‍-21-ന് നാളെ

പിലാത്തറ: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദഗ്രാമം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനാചരണംനാളെ 21 ന് പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നടക്കും.

ഞായറാഴ്ച വൈകീട്ട് മൂന്നിന് വെദിരമന തറവാട്ട് കാരണവര്‍ വെദിരമന ഈശ്വരന്‍ നമ്പൂതിരി ദീപം തെളിയിക്കും.

സ്മൃതി സംഗമം നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയും. മുന്‍ എം.എല്‍.എ. ടി.വി.രാജേഷ് മുഖ്യാതിഥിയാകും. ഒ.കെ. നാരായണന്‍ നമ്പൂതിരി സ്മൃതി ഭാഷണം നടത്തും. ചടങ്ങില്‍ വെദിരമന വിഷ്ണു നമ്പൂതിരി സ്മാരക കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ.എം.ഹരിദാസ്, കേശവതീരം ഭിഷക്ശ്രീ പുരസ്‌കാരം ഡോ.വി.കെ ഉദയവര്‍മ്മ, യുവ ഭിഷക് പുരസ്‌കാരം
ഡോ. പ്രശാന്ത് ആറ്റുപുറം, കാരുണ്യ ശ്രേഷ്ഠ പുരസ്‌കാരം ഉണ്ണി പുത്തൂര്‍ എന്നിവര്‍ക്ക് സമ്മാനിക്കും.

30 വയോജനര്‍ക്കുള്ള ആദരവില്‍ ലത വി.അന്തര്‍ജനം ഉപഹാരം നല്‍കും.

കെ.ശശിധരന്‍ ഔഷധ സസ്യ വിതരണം നടത്തും. ഡോ.അശ്വതി വെദിരമന, ഡോ.തുളസി കേശവന്‍ എന്നിവര്‍ ചാരിറ്റി പദ്ധതികള്‍ പ്രഖ്യാപിക്കും.

തുടര്‍ന്ന് യോഗായനം, സംഗീത സന്ധ്യ എന്നിവയുണ്ടാകും.

വാര്‍ത്ത സമ്മേളനത്തില്‍ ഡോ. കേശവന്‍ വെദിരമന, വാദ്യ പ്രവീണ്‍ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാര്‍,
ഒ.കെ.നാരായണന്‍ നമ്പൂതിരി, പി.വി.ഭാനുമതി, പി.കെ രാമദാസ് നായര്‍, ഡോ. തുളസി കേശവന്‍, ഡോ. അശ്വതി വെദിരമന എന്നിവര്‍ പങ്കെടുത്തു.